ഓര്‍മ ഒമാന്‍ പ്രൊവിന്‍സിനു പുതിയ നേതൃത്വം
Monday, June 13, 2016 8:15 AM IST
എറണാകുളം: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍ ഒമാന്‍ പ്രൊവിന്‍സ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി സണ്ണി ഏബ്രാഹം (പ്രസിഡന്റ്), റ്റോബി ജോര്‍ജ്, ഡിജോ ജോയി (വൈസ് പ്രസിഡന്റുമാര്‍), പി.വി. ജോയി (സെക്രട്ടറി), ശ്രേയ എലിസബത്ത് (ജോ. സെക്രട്ടറി), സുബിന്‍ മഠത്തില്‍ (ട്രഷറര്‍), ഡോ. ഡോയല്‍ ജോയി (ജോ. ട്രഷറാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

കളങ്കിതമാകാത്ത കേരള കുടുംബ മൂല്യങ്ങളോടു പ്രിയമുള്ളവര്‍, ഉത്തമ പൌരധര്‍മം ശീലമാക്കിയവര്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ളവര്‍ എന്നീ സവിശേഷതകള്‍ പുലര്‍ത്തുന്ന വിവിധ രാജ്യക്കാരായ മലയാളികളുടെ ആഗോള സൌഹാര്‍ദ പ്രസ്ഥാനമാണ് ഓര്‍മ. ഫിലഡല്‍ഫിയയിലെ ജോസ് ആറ്റുപുറമാണ് ഗ്ളോബല്‍ പ്രസിഡന്റ്. ജോര്‍ജ് പി.ഡി. ജനറല്‍ സെക്രട്ടറി, ഷാജിമോന്‍ മിറ്റത്താനി ട്രഷറാര്‍. ജോര്‍ജ് ഓലിക്കല്‍, ഫീലിപ്പോസ് ചെറിയാന്‍, തോമസ് പോള്‍ (ഗ്ളോബല്‍ വൈസ് പ്രസിഡന്റുമാര്‍), മാത്യു തരകന്‍, ക്രിസ്റി ജെറാള്‍ഡ്, അല്ലി ജോസഫ് (ഗ്ളോബല്‍ സെക്രട്ടറിമാര്‍). സിബിച്ചന്‍ ചെമ്പ്ളായില്‍ (ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍). മുന്‍ മേഘാലയ ഗവര്‍ണറും മുന്‍ മന്ത്രിയുമായ എം.എം. ജേക്കബ്, പ്രശസ്ത ഒങ്കോളജിസ്റും വാഗ്മിയുമായ ഡോ. എം.വി. പിള്ള എന്നിവരാണ് രക്ഷാധികാരികള്‍.