ഹാംമില്‍ വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മപെരുന്നാള്‍ ജൂലൈ മൂന്നിന്
Monday, June 13, 2016 6:13 AM IST
ഹാം: ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ളീഹായുടെ ഈ വര്‍ഷത്തെ ഓര്‍മപെരുന്നാള്‍ ഹാംമിലെ ഇന്ത്യന്‍ നസ്രാണി അസോസിയേഷന്‍ ജൂലൈ മൂന്നിനു (ഞായര്‍) ആഘോഷിക്കുന്നു.

ഹാം നോര്‍ത്തിലെ കാള്‍ പ്ളാറ്റ്സ് വണ്ണിലെ ഹെര്‍സ് ജീസു പള്ളിയില്‍ വൈകുന്നേരം നാലിനു ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെയാണ് ഓര്‍മപെരുന്നാള്‍ ആഘോഷം.

വിശുദ്ധ കുര്‍ബാനയിലും തുടര്‍ന്നു പള്ളിഹാളില്‍ നടത്തുന്ന സ്നേഹവിരുന്നിലും സംബന്ധിക്കാന്‍ ഏവരേയും സ്നേഹപൂര്‍വം സ്വാഗതം ചെയ്തു. ഇന്ത്യന്‍ നസ്രാണി അസോസിയേഷനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നവരും വു://ശിറശമിിമ്വൃമിശ.രീാ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

പള്ളിയുടെ വിലാസം: ഗമൃഹുഹമ്വ 1, 59065 ഒമാാ.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍