യാത്രയയപ്പു നല്‍കി
Monday, June 13, 2016 6:13 AM IST
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) അയര്‍ലന്‍ഡ് പ്രൊവിന്‍സ് പ്രസിഡന്റ് എല്‍ദോ പി. തോമസിനു യാത്രയയപ്പു നല്കി.

സാന്‍ട്രിയിലൊരുക്കിയ ചടങ്ങില്‍ ജോണ്‍ ചാക്കോ, ബാബു ജോസഫ്, സില്‍വിയ അനിത്ത് എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. സൈലോ സാം, തോമസ് വര്‍ഗീസ്, അനിത്ത് എം. ചാക്കോ, കിംഗ് കുമാര്‍ വിജയരാജന്‍, സെറിന്‍ ഫിലിപ്പ്, സാം ചെറിയാന്‍, ഷിജുമോന്‍ ചാക്കോ, സാബു കല്ലുങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഡബ്ള്യുഎംസിയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളില്‍ എല്‍ദോ ചെയ്ത സേവനങ്ങള്‍ പ്രസംഗകര്‍ ഓര്‍മിപ്പിക്കുകയും അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേര്‍ന്നു. എല്‍ദോയുടെയും കുടുംബത്തിന്റേയും നന്ദി പ്രസംഗത്തോടെ ചടങ്ങുകള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍