തൃശൂര്‍ അസോസിയേഷന്‍ ഉന്നത വിദ്യാഭ്യാസ പദ്ധതി അപേക്ഷ ക്ഷണിച്ചു
Monday, June 13, 2016 6:12 AM IST
കുവൈത്ത്: തൃശൂര്‍ അസോസിയേഷന്‍ കുവൈത്തിന്റെ (ട്രാസ്ക്) ആഭിമുഖ്യത്തില്‍ 'വെളിച്ചം' എന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന അംഗങ്ങളുടെ മക്കളുടെ ഉപരിപഠന സഹായത്തിനായി 2016 വര്‍ഷത്തിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

പദ്ധതിയിലൂടെ തെരെഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ സംഘടന വഹിക്കും. 2012ല്‍ തുടങ്ങിയ പദ്ധതി വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാമുഖ്യം നല്‍കിയ കുവൈറ്റിലെ പ്രമുഖ ജില്ലാ സംഘടനയാണ് തൃശൂര്‍ അസോസിയേഷന്‍.

വിവരങ്ങള്‍ക്ക്: 97551368, ൃമസൈ@വൃേശൌൃമീരശമശീിേ.ീൃഴ

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍