കെകെഐസി ഇഫ്ത്താര്‍ സമ്മേളനം ജൂണ്‍ 17ന്
Monday, June 13, 2016 6:11 AM IST
കുവൈത്ത് സിറ്റി: കെകെഐസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേന്ദ്ര ഇഫ്ത്താര്‍ സമ്മേളനം ജൂണ്‍ 17നു (വെള്ളി) നടക്കും. വൈകുന്നേരം നാലിനു ഫര്‍വാനിയ ക്രൌണ്‍ പ്ളാസക്കു സമീപമുള്ള ഖൈത്താന്‍ അല്‍ഗാനിം മസ്ജിദില്‍ നടക്കുമെന്നു സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദു റഷീദ് കൊടക്കാട് മുഖ്യ പ്രഭാഷണം നടത്തും. എംഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് അംജദ് മദനി, പി.എന്‍. അബ്ദു റഹ്മാന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി സമാപന പ്രസംഗം നിര്‍വഹിക്കും ഇഫ്താര്‍ ചടങ്ങുകളോടുകൂടി സമാപിക്കുന പരിപാടിയില്‍ സ്ത്രീകള്‍ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 99392791, 97102365.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍