കോഴിക്കോട് ഒഐസിസിയുടെ സഹായത്തില്‍ തിക്കോടി സ്വദേശി നാടണഞ്ഞു
Monday, June 13, 2016 6:07 AM IST
റിയാദ്: സ്വദേശിയുടെ വീട്ടില്‍ ഹൌസ് ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ മാസങ്ങളോളം ശമ്പളം കിട്ടാതിരിക്കുകയും സ്പോണ്‍സറില്‍ നിന്നും പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരികയും ചെയ്ത കോഴിക്കോട് തിക്കോടി സ്വദേശി സാദിഖിനെ മോചിപ്പിച്ച കോഴിക്കോട് ജില്ലാ ഒഐസിസി എയര്‍ ടിക്കറ്റ് നല്‍കി കഴിഞ്ഞ ദിവസം നാട്ടിലേക്ക് കയറ്റി വിട്ടു.

ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഹാഫ്മൂണ്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ ജില്ലാ കമ്മിറ്റി മീഡിയ കണ്‍വീനര്‍ അഷ്റഫ് മേച്ചീരി എയര്‍ ടിക്കറ്റ് സാദിഖിനു കൈമാറി.

ഒഐസിസി ഇഫ്താര്‍ വിരുന്ന് രഘുനാഥ് പറശിനിക്കടവ് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം കൊടുവള്ളി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് കോഴിക്കോട് റംസാന്‍ പ്രഭാഷണം നടത്തി. നവാസ് വെള്ളിമാടുകുന്ന്, ഷഫീഖ് കിനാലൂര്‍, റൂബി മാര്‍ക്കോസ്, മോഹന്‍ദാസ്, ഷമീര്‍ ബാബു, ഉമര്‍ ഷരീഫ്, ജാഫര്‍, എം.ടി. ഹര്‍ഷദ് എന്നിവര്‍ സംസാരിച്ചു. നാസര്‍ മാവൂര്‍, സഫാദ്, സന്‍ജീര്‍, നൌഷീര്‍, ഷിനു കൊയിലാണ്ടി, കുഞ്ഞിപ്പ ഗോതമ്പുറോഡ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍