ഇരിങ്ങാലക്കുട കുടുംബ സംഗമം ജൂണ്‍ 24, 25, 26 തീയതികളില്‍
Monday, June 13, 2016 6:03 AM IST
ബ്ളാക്പൂള്‍: ഇരിങ്ങാലക്കുടയിലേയും പരിസര പ്രദേശങ്ങളില്‍നിന്നു യുകെയില്‍ കുടിയേറിയ മലയാളികളുടെ നാലാമത് കുടുംബ സംഗമം ജൂണ്‍ 24, 25, 26 തീയതികളില്‍ നോര്‍ത്ത് വെയില്‍സില്‍ നടത്തുന്നു.

മൂന്നു ദിവസം താമസിച്ചുള്ള റെസിഡന്‍ഷ്യല്‍ സംഗമമാണ് ഇത്തവണ നടത്തുന്നത്. ഈ വര്‍ഷത്തെ സംഗമത്തിന്റെ വിജയത്തിനുള്ള വലിയ ഒരുക്കങ്ങള്‍ സുനില്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നതായി ഇരിഞ്ഞാലക്കുട കുടുംബസംഗമം അധ്യക്ഷന്‍ ബിജോയ് കോലംങ്കണ്ണി അറിയിച്ചു.

കലാകായിക മത്സരങ്ങള്‍, കുട്ടികള്‍ക്കായുള്ള വിനോദ മേഖല, നാടിനെ ഓര്‍മിപ്പിക്കുന്ന സായാഹ്ന സിനിമ, ബാര്‍ബിക്യൂ വിരുന്ന്, നാടന്‍ ഭക്ഷണങ്ങള്‍, പൊതുസമ്മേളനം എന്നിവ പരിപാടികളുടെ ഭാഗമായിരിക്കും.

വിവരങ്ങള്‍ക്ക്: ബിജോയി കോലം കണ്ണി 07865999714, ബാബു അളിയത്ത് 07503283671.

വിലാസം: ഇലളി ഘലമ ജമൃസ, ചലംീംി, ടഥ16 4അഖ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍