ഡെന്‍മാര്‍ക്കിലെ ആദ്യ യൂറോപ്യന്‍ സ്കൂള്‍ കോപ്പന്‍ഹേഗനില്‍
Saturday, June 11, 2016 8:16 AM IST
കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ ആദ്യമായി ആരംഭിക്കുന്ന യൂറോപ്യന്‍ സ്കൂള്‍ കോപ്പന്‍ഹേഗനില്‍ പ്രവര്‍ത്തനം ആരംഭിക്കും. കാള്‍സ്ബര്‍ഗ് സിറ്റി ഡിസ്ട്രിക്റ്റിലാണ് ഇതിനു സ്ഥലം കണ്െടത്തിയിരിക്കുന്നത്.

വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഡെന്‍മാര്‍ക്കുകാരുടെ നിരന്തര അഭ്യര്‍ഥന പരിഗണിച്ചാണ് ഇങ്ങെയൊരു തീരുമാനം. വിദേശ വിദ്യാര്‍ഥികളെയും പ്രതിഭകളെയും കൂടുതലായി ആകര്‍ഷിക്കാന്‍ ഇതുവഴി സാധിക്കുമെന്നു സര്‍ക്കാരും വിലയിരുത്തുന്നു.

2014ല്‍ തന്നെ സ്കൂളിലേക്ക് ആദ്യത്തെ വിദ്യാര്‍ഥിക്ക് പ്രവേശനം നല്‍കിയിരുന്നു. എന്നാല്‍, താത്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഈ സ്കൂള്‍ പോലും അടുത്തിടെ ലോകത്തെ ഏറ്റവും മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍