ബെല്‍ഫാസ്റില്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസിന്റെ വിശുദ്ധ കുര്‍ബാന
Saturday, June 11, 2016 7:28 AM IST
ബെല്‍ഫാസ്റ്: ഭദ്രാസന സന്ദര്‍ശനാര്‍ഥം യുകെയില്‍ എത്തിയിരിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ബെല്‍ഫാസ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു.

ജൂണ്‍ 18നു (ശനി) ഉച്ചകഴിഞ്ഞു 2.30നു മെത്രാപ്പോലിത്തായെ പള്ളിയില്‍ സ്വീകരിക്കും. മൂന്നിന് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശില്പശാലയില്‍ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ക്ളാസെടുക്കും. വികാരി ഫാ. ടി ജോര്‍ജ് നേതൃത്വം നല്‍കും. 4.45ന് ഫാമിലി റിട്രീറ്റ്, 6.45ന് സന്ധ്യ നമസ്കാരം എന്നിവ നടക്കും.

19നു (ഞായര്‍) രാവിലെ ഒന്‍പതിന് പ്രഭാത നമസ്കാരം. തുടര്‍ന്നു നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. സ്നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിക്കും.

വിവരങ്ങള്‍ക്ക്: ഫാ. ടി. ജോര്‍ജ് (വികാരി) 00353870693450, ഷൈന്‍ ചെറിയാന്‍ (ട്രസ്റി) 07888829605, സജി ഏബ്രഹാം 07877247623.

വിലാസം: ട. ഏൃലഴീൃശീ കിറശമി ഛൃവീേറീഃ ഇവൌൃരവ, 202204 അിൃശാ ഞീമറ, ആലഹളമ ആഠ15 2അച.