ഡാളസില്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികാഘോഷം നനടത്തി
Saturday, June 11, 2016 7:27 AM IST
ഡാളസ്: ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികാഘോഷം നടത്തി. മൂന്നു ദിവസം നീണ്ടുനിന്ന പൂജാദി കര്‍മങ്ങള്‍ക്കു ക്ഷേത്ര തന്ത്രി കരിയന്നൂര്‍ ദിവാകരന്‍ നേതൃത്വം നല്‍കി. സമീപ പ്രദേശങ്ങളിലുള്ള പൂജാരികള്‍ കര്‍മങ്ങളില്‍ പങ്കാളികളായി.

നാട്ടില്‍നിന്നും എത്തിചേര്‍ന്ന ശങ്കരന്‍ നമ്പൂതിരിയുടെ ഗാനാമൃദം, കാനഡയില്‍നിന്നും എത്തിയ കഥകളി, ഹൂസ്റണില്‍ നിന്നും എത്തിയ സുനന്ദ നായരും സംഘവും അവതരിപ്പിച്ച മോഹിനിയാട്ടം എന്നീ കലാപരിപാടികള്‍ കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

പല്ലാവൂര്‍ ശ്രീധരന്റേയും പല്ലാവൂര്‍ ശ്രീകുമാറിന്റേയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ താലമേന്തിയ മഹിളകള്‍ ഉത്സവമൂര്‍ത്തിയെ ആനയിച്ചു നടത്തിയ ഘോഷയാത്രയോടെ ആഘോഷങ്ങള്‍ സമാപിച്ചു.

പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉദയാസ്തമന പൂജയും തുടര്‍ ദിവസങ്ങളില്‍ നടത്തുമെന്നു കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ഗോപാലപിള്ളയും ട്രസ്റി ചെയര്‍മാന്‍ ഹരി പിള്ളയും അറിയിച്ചു.

റിപ്പോര്‍ട്ട്: സന്തോഷ് പിള്ള