ഡാളസില്‍ ഇന്റര്‍നാഷണല്‍ യോഗ ഡേ ആഘോഷം ജൂണ്‍ 19ന്
Saturday, June 11, 2016 7:26 AM IST
ഡാളസ്: ഹൂസ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ആഘോഷങ്ങളോടെ രണ്ടാമത് ഇന്റര്‍ നാഷണല്‍ യോഗ ഡേ ടെക്സസിലെ അഞ്ചു പ്രധാന കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്നു.

സാനന്റോണിയെ (ജൂണ്‍ 18) ഡാളസ് (ജൂണ്‍ 19), ഡൌണ്‍ ടൌണ്‍ ഹൂസ്റണ്‍ (ജൂണ്‍ 21), നാസാ ഹൂസ്റണ്‍ (ജൂണ്‍ 26) ഓസ്റിന്‍ (ജൂലൈ 30)

ജൂണ്‍ 19നു (ഞായര്‍) ഇര്‍വിംഗ് മഹാത്മാ ഗാന്ധി മെമ്മോറിയല്‍ പ്ളാസായിലാണ് ആഘോഷങ്ങള്‍. മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്സസ് ആഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുക.

ഇന്ത്യന്‍ പ്രധാനമന്ത്രി 2014 സെപ്റ്റംബര്‍ 27നു യുഎന്‍ അസംബ്ളിയില്‍ നടത്തിയ അഭ്യര്‍ഥനയെ മാനിച്ചു യുണൈറ്റഡ് നാഷണല്‍ ജനറല്‍ അസംബ്ളി 2014 ഡിസംബറിലാണ് ഇന്റര്‍ നാഷണല്‍ യോഗാ ദിനമായി ജൂണ്‍ 21 പ്രഖ്യാപിച്ചത്.

ശാരീരികവും മാനസികവും ആത്മീകവുമായ അച്ചടക്കം പാലിക്കുന്നതിന് യോഗ പരിശീലനം അനിവാര്യമാണെന്ന് തിരിച്ചറിവിനെ തുടര്‍ന്നു ഇന്ത്യന്‍ പ്രധാനമന്ത്രി യോഗക്ക് അമിത പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്.

യോഗാ പരിശീലനം നിര്‍ബന്ധമാക്കുന്നതിനെതിരെ ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണ്‍ ലൊ ബോര്‍ഡ് പ്രതിഷേധിച്ചിരുന്നു. യോഗയുടെ ഭാഗമായി നടത്തുന്ന സൂര്യ നമസ്കാരത്തിനിടയില്‍ ശ്ളോകങ്ങള്‍ ഉരുവിടുന്നതിനു പകരം മുസ്ലിം മതവിശ്വാസികള്‍ക്കു അളള എന്ന നാമം ഉരുവിടാവുന്നതാണെന്നു കേന്ദ്ര മന്ത്രി ശ്രീപദ് നായക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

വിവരങ്ങള്‍ക്ക്: പ്രസാദ് തോട്ടക്കൂറ 8173004747

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍