സ്റാന്‍ലിക്കും, ജോസിനും, ബിജുവിനും സ്റാറ്റന്‍ഐലന്റ് അസോസിയേഷനുകളുടെ സമ്പൂര്‍ണ പിന്തുണ
Saturday, June 11, 2016 3:27 AM IST
ന്യൂയോര്‍ക്ക്: ഫോമയുടെ ആരംഭകാലം മുതല്‍ നിലകൊള്ളുകയും, ദേശീയതലത്തില്‍ നിരവധി നേതാക്കളെ വാര്‍ത്തെടുക്കുകയും ചെയ്ത സ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷനും, ഫോമയില്‍ മാത്രം കാലാകാലങ്ങളായി നിലയുറപ്പിച്ചിട്ടുള്ള കേരള സമാജം ഓഫ് സ്റാറ്റന്‍ ഐലന്റും, 2016 -2018 ലെ ഫോമയുടെ സാരഥികളാകുവാന്‍ മത്സരിക്കുന്ന കളത്തില്‍ വര്‍ഗീസ് (സ്റാന്‍ലി), ജോസ് എബ്രഹാം, പന്തളം ബിജു തോമസ് എന്നിവരെ സംയുക്്തമായി പിന്‍തുണയ്ക്കുവാന്‍ തീരുമാനിച്ചു.

ചില പ്രത്യേക സാഹചര്യം കണക്കിലെടുത്തു ഇരു സംഘടനകളും അടിയന്തര യോഗം വിളിച്ചുകൂട്ടി കൈക്കൊണ്ട തീരുമാനമാണിത്. സ്റാറ്റന്‍ ഐലന്റില്‍ നിന്നും ഫോമയില്‍ അംഗത്വമുള്ളത് ഈ രണ്ട് സംഘടനകള്‍ക്ക് മാത്രമാണ്. ഈ സംഘടനകളുടെ തിരുമാനങ്ങള്‍ അതിനാല്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.

സംഘടനാപാടവം കൈമുതലായുള്ളവര്‍ നേതൃനിരയിലേക്കുയര്‍ന്നു വരണമെന്നും, നിസ്വാര്‍ത്ഥ സേവനത്തിനുടമകളായിരിക്കണം നേതാക്കളെന്നും കേരള സമാജം ഓഫ് സ്ററ്റന്‍ ഐലന്റ് പ്രസിഡന്റ് മാണി ചാക്കോ (സാജന്‍) തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

മയാമി കണ്‍വന്‍ഷന്റെ പ്രവര്‍ത്തനങ്ങളും പുരോഗതികളും ഇരു അസോസിയേഷനുകളും വിലയിരുത്തുകയും ചെയ്തു. നിലവിലുള്ള ബൈലോ പ്രകാരമുള്ള നടപടിക്രമങ്ങള്‍ വളരെ കൃത്യതയോടു കൂടി നടപ്പിലാക്കുന്ന ഫോമ നാഷണല്‍ കമ്മിറ്റിയെ അവര്‍ അഭിനന്ദിച്ചു,

അമേരിക്കന്‍ മലയാളി സംഘടനാ ചരിത്രത്തില്‍ ഒരു കണ്‍വന്‍ഷന്റെ രജിസ്ട്രേഷന്‍ നടപടികള്‍ ഒരുമാസം മുന്‍പേ ക്ളോസ് ചെയ്ത് മാതൃകയായ ഫോമ പ്രസിഡന്റ് അനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ചെയര്‍മാന്‍ മാത്യൂ വര്‍ഗീസ് എന്നിവരെ പ്രത്യകം അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം