ജസോള ഫാത്തിമ മാതാ ഫോറോന ദേവാലയത്തില്‍ ജാഗരണ പ്രാര്‍ഥന ജൂണ്‍ 11ന്
Friday, June 10, 2016 8:16 AM IST
ന്യൂഡല്‍ഹി: ജസോള ഫാത്തിമ മാതാ ഫോറോന ദേവാലയത്തില്‍ ജൂണ്‍ 11നു (ശനി) വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 9.30 വരെ ജാഗരണ പ്രാര്‍ഥന നടത്തുന്നു.

വിശുദ്ധ കുര്‍ബാന, നൊവേന, ബൈബിള്‍ പ്രഘോഷണം, ആരാധന, പ്രാര്‍ഥന എന്നിവ ഇതിന്റെ ഭാഗമായിരിക്കും. ഫാ. ഫ്രാന്‍സിസ് ചങ്ങിനിയടാന്‍, ഫാ. ജയിംസ് എഴാനിക്കാറ്റ് എന്നിവര്‍ പ്രാര്‍ഥന നയിക്കും. ഫൊറോന വികാരി ഫാ.ജേക്കബ് നങ്ങേലിമാലില്‍ ഫാ. വിനോദ് മൂഞ്ഞേലി എന്നിവര്‍ നേതൃത്വം നല്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്