ഡസ്കിനു മുകളില്‍ കയറി എംഎല്‍എയുടെ പ്രതിഷേധം
Friday, June 10, 2016 7:26 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിനെതിരെ ഡസ്കിനു മുകളില്‍ കയറിനിന്നു ബിജെപി എംഎല്‍എയുടെ പ്രതിഷേധം ശ്രദ്ധേയമായി. നിയമസഭ സമ്മേളനത്തിനിടെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ വാദപ്രതിവാദങ്ങള്‍ക്കിടെയാണ് ബിജെപി എംഎല്‍എ ആയ വിജേന്ദര്‍ ഗുപ്ത ഡെസ്കിന്റെ മുകളില്‍ കയറിനിന്നു പ്രതിഷേധിച്ചത്.

സ്പീക്കര്‍ റാം നിവാസ് ഗോയല്‍ സംസാരിക്കാനുള്ള അനുമതി നിഷേധിച്ചതാണ് പ്രകോപനത്തിനു കാരണം. വിജേന്ദറിന്റെ ഭാര്യ ഉള്‍പ്പെട്ട അഴിമതി പുറത്തുകൊണ്ടുവരണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഡസ്കിനു മുകളില്‍ കയറിനിന്ന വിജേന്ദര്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അടക്കമുള്ള ആം ആദ്മി നേതാക്കള്‍ക്കെതിരെ ശബ്ദമുയര്‍ത്തി സംസാരിക്കുകയും ചെയ്തു.