അവന്‍ ഗാ ഇന്നൊവേഷന്‍സിനു വൈറ്റ് ഹൌസിന്റെ അംഗീകാരം
Friday, June 10, 2016 6:19 AM IST
സാന്‍ഫ്രാന്‍സിസ്കോ: സാന്‍ ഫ്രാന്‍സിസ്കോയില്‍ ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ നടന്ന ഏഴാമത് ക്ളീന്‍ എനര്‍ജി മിനിസ്റീരിയലില്‍ (ഇഋങ7). ഇന്ത്യന്‍ സ്ഥാപനമായ അവന്‍ ഗാ ഇന്നൊവേഷന്‍സിന്റെ പദ്ധതികളെകുറിച്ചു വൈറ്റ് ഹൌസ് ഇറക്കിയ ഔദ്യോഗിക വാര്‍ത്താ ലേഖനത്തില്‍ പ്രത്യേകം പരാമര്‍ശിച്ചത് അവന്‍ ഗായ്ക്കൊപ്പം കേരളത്തിനും അഭിമാനിക്കത്തക്ക നേട്ടമായി.

ക്ളീന്‍ എനര്‍ജി മിനിസ്റീരിയലിനോടനുബന്ധിച്ച് വൈറ്റ് ഹൌസില്‍ 24 രാജ്യങ്ങളിലെ ഊര്‍ജ മന്ത്രിമാരും ഇന്ത്യയുടെ സയന്‍സ് ആന്‍ഡ് ടെക്നോളജി മിനിസ്റര്‍ ഹര്‍ഷവര്‍ധന്‍, ബില്‍ ഗെയിറ്റ്സ്, സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ എന്നീ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

എക്സിബിഷനില്‍ ഇന്ത്യയില്‍നിന്നും ക്ഷണം ലഭിച്ച ഏക കമ്പനിയാണ് അവന്‍ ഗാ. 24 രാജ്യങ്ങളില്‍ നിന്നുള്ള ഊര്‍ജ മന്ത്രിമാരുടെയും കമ്പനികളുടെയും ഫോറം ആണ് ഇഋങ7. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കമ്പനികളും സംഘടനകളും ആഗോളതലത്തില്‍ ക്ളീന്‍ എനര്‍ജി ലക്ഷ്യമിട്ടുള്ള ഭാവിക്കായി എക്സിബിഷനില്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്കൊപ്പം ന്യൂയോര്‍ക്ക് ലോംഗ് ഐലന്‍ഡ് നിവാസിയും മലയാളിയുമായ സണ്ണി ജോര്‍ജും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

യുഎസ് വൈറ്റ് ഹൌസ് നടത്തിയ ഔദ്യോഗിക ചടങ്ങില്‍ 'ഐഎസ്ഒ 50001'എന്ന പുതിയ വ്യവസായ ഊര്‍ജ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, സംസംഗ്, സ്റന്‍ഫൊര്‍ദ് യൂണിവേഴ്സിറ്റി തുടങ്ങി അന്താരാഷ്ട്ര പ്രശസ്തമായ സ്ഥാപനങ്ങളും പങ്കെടുത്തു.

ഈ പുതിയ എനര്‍ജി മാനേജ്മന്റ് കാമ്പയിനിനു ലോകമാകമാനം പ്രചാരം നല്കാന്‍ രൂപികരിച്ച പുതിയ അന്താരാഷ്ട്ര ഊര്‍ജ സംരക്ഷണ ഗ്രൂപ്പായ 'ഡ്രൈവ് ടു 50001' ല്‍ (വു://റൃശ്ലീ50001.ീൃഴ/) അമേരിക്കയിലെ ഏറ്റവും വലിയ ഊര്‍ജ കമ്പനിയായ പസഫിക് ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് കമ്പനി', മറ്റു ആഗോള കമ്പനികളായ സാംസംഗ്, എല്‍ജി എന്നിവയോടൊപ്പം ഇന്ത്യയില്‍നിന്നുള്ള അവന്‍ ഗാ ഇന്നോവേഷന്‍സും ചേര്‍ന്ന് ഈ ഗൂപ്പിന്റെ ലോകത്തിലെ ആദ്യ ആറു സ്ഥാപക കമ്പനികളില്‍ ഒന്നാകാന്‍ കഴിഞ്ഞു എന്നത് മറ്റൊരു അപൂര്‍വ നേട്ടവും കേരളത്തിലെ ഈ ക്ളീന്‍ എനര്‍ജി സ്റാര്‍ട്ട്അപ്പ് കമ്പനി കൈവരിച്ചു.

ഈ മാസം മധ്യേ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ സ്റെയിനബിള്‍ ഡവലപ്മെന്റ് ഗോള്‍ ലീഡേഴ്സ് സമ്മിറ്റിലേയ്ക്കു ക്ഷണം സ്വീകരിച്ചു ന്യൂയോര്‍ക്കില്‍ എത്തിയിരിക്കുകയാണ് അരുണ്‍ ജോര്‍ജ്. ഇന്ത്യയ്ക്കു പുറമേ ഗള്‍ഫ്, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഓസ്ട്രേലിയ, ഏഷ്യ തുടങ്ങിയ പ്രദേശങ്ങളിലെ മുപ്പതിലധികം രാജ്യങ്ങളില്‍നിന്നു നിന്ന് 250 മെഗാ വാട്ടിലധികം, ഏകദേശം ആയിരത്തി ഇരുന്നൂറ് കോടിയോളം മൂല്യം വരുന്ന അനവധി ഓര്‍ഡറുകള്‍ ഇതിനകം ലഭിച്ചുകഴിഞ്ഞതായി അരുണ്‍ ജോര്‍ജ് പറയുന്നു. ഇവരുടെ കമ്പനിയില്‍ മുതല്‍ മുടക്കാന്‍ സിലിക്കന്‍ വാലിയിലെ ആപ്പിള്‍, ഗൂഗിള്‍, ടെസ്ള എന്നീ കമ്പനികളുടെ പ്രാരംഭഘട്ടത്തില്‍ മുതല്‍ മുടക്കിയ 'സെക്കോയ കാപിറ്റല്‍' എന്ന അതിപ്രശസ്ത വെഞ്ചര്‍ കാപിറ്റല്‍ കമ്പനി തൊട്ടു കേരളത്തിലെ ചെറിയ പ്രൈവറ്റ് നിക്ഷേപകര്‍ വരെ മുന്നോട്ടു വന്നിരിക്കുകയാണ്. ഇതില്‍ നിന്നും ഏറ്റവും അനുയോജ്യരായ നിക്ഷേപകരെ തെരഞ്ഞെടുത്തു മാനുഫാക്ചറിംഗ് തുടങ്ങാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ ഇവര്‍.

കോവളം മുന്‍ എംഎല്‍എ അഡ്വ. ജോര്‍ജ് മേര്‍സിയെറിന്റേയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് റിട്ട. ബാങ്ക് മാനജേരും നിലവിലെ തിരുവനന്തപുരം ജില്ല സഹകരണ ബാങ്കിലെ ഡയറക്ടറുമായ പ്രസന്ന കുമാരിയുടെയും മക്കളാണ് അരുണ്‍ ജോര്‍ജും അനൂപ് ജോര്‍ജും.

വിവരങ്ങള്‍ക്ക്: മൃൌി.ശെഹ്ലൃ@ഴാമശഹ.രീാ , ംംം.മ്മിഴേമൃറലശ്ിിീമശീിേ.രീാ

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍