ബ്രിസ്ബേന്‍ മലയാളി അസോസിയേഷനു പുതിയ നേതൃത്വം
Friday, June 10, 2016 6:13 AM IST
ബ്രിസ്ബേന്‍: ബ്രിസ്ബേന്‍ മലയാളി അസോസിയേഷന്റെ 2016-17 പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ദിനേശ് കൊല്ലപ്പിള്ളി (പ്രസിഡന്റ്), ജോസഫ് ചെറുപള്ളില്‍ (വൈസ് പ്രസിഡന്റ്), സജിത് ജോസഫ് (സെക്രട്ടറി), സ്റീഫന്‍ കോശി സാം (ജോ. സെക്രട്ടറി), അജോ സൈമണ്‍ (ട്രഷറര്‍) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി കിരണ്‍ ജോര്‍ജ്, ആന്റണി ജോണ്‍, രാജു എന്നിവരെയും തെരഞ്ഞെടുത്തു.

വാര്‍ഷിക പൊതുയോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏബ്രഹാം ജോണ്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു.

റിപ്പോര്‍ട്ട്: ജോളി കരുമത്തി