മുന്‍ സ്പീക്കര്‍ ടി.എസ്. ജോണിന്റെ നിര്യാണത്തില്‍ ജര്‍മന്‍ മലയാളികള്‍ അനുശോചിച്ചു
Thursday, June 9, 2016 8:15 AM IST
കൊളോണ്‍: മുന്‍മന്ത്രിയും സ്പീക്കറുമായിരുന്ന കേരള കോണ്‍ഗ്രസ് (സെക്കുലര്‍) ചെയര്‍മാന്‍ അഡ്വ. ടി.എസ്. ജോണിന്റെ നിര്യാണത്തില്‍ ജര്‍മനിയിലെ മലയാളികള്‍ അനുശോചിച്ചു.

മുന്‍ കല്ലൂപ്പാറ അസംബ്ളി മണ്ഡലത്തെ നാലുതവണ പ്രതിനിധീകരിച്ച എംഎല്‍എ എന്ന നിലയില്‍ മല്ലപ്പള്ളി താലൂക്കിന്റെ ശില്‍പ്പിയും കൂടാതെ താലൂക്കിലെ പഞ്ചായത്തുകളായ കോട്ടാങ്ങല്‍, കല്ലൂപ്പാറ, തോട്ടഭാഗം, ഇരവിപേരൂര്‍, വെണ്ണിക്കുളം തുടങ്ങിയ അവികസിത പ്രദേശങ്ങളില്‍ അദ്ദേഹത്തിന്റെ കാലത്ത് ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജോണ്‍സാര്‍ എന്നും സ്മരണാര്‍ഹമാണന്ന് ഈ മേഖലയില്‍നിന്നുള്ള ജര്‍മന്‍ മലയാളികള്‍ അനുസ്മരിച്ചു.

1986 ല്‍ ജര്‍മനിയില്‍ നടന്ന ലോകമലയാള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം ജര്‍മനിയില്‍ എത്തിയിരുന്നു. മന്ത്രി, സ്പീക്കര്‍ എന്നീ നിലകളിലുള്ള ടി.എസ്. ജോണിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നുവെന്നു മലയാളികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍