ന്യൂജേഴ്സിയില്‍ വൈഫൈ ജൂണ്‍ പത്തിന്
Thursday, June 9, 2016 6:29 AM IST
ന്യൂജേഴ്സി: ആര്‍ ആന്‍ഡ് ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഉണ്ണി മുകുന്ദനും സംഘവും അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സ്റേജ് ഷോ വൈ ഫൈ ന്യൂജേഴ്സിയിലെ ക്ളിഫ്ടണ്‍ ഹൈസ്കൂളില്‍ ജൂണ്‍ 10നു (വെള്ളി) നടത്തുന്നു.

ഈ വര്‍ഷത്തെ സ്റേജ് ഷോകളില്‍ ഉയര്‍ന്ന റേറ്റിംഗ് ലഭിച്ച വൈ ഫൈ ഇപ്പോള്‍ തന്നെ പത്തോളം സ്റേജുകളില്‍ അരങ്ങേറിക്കഴിഞ്ഞു. ഉണ്ണി മുകുന്ദനെ കൂടാതെ ശ്വേത മേനോന്‍, കലാഭവന്‍ ഷാജന്‍, കൈലാഷ്, വിഷ്ണു പ്രിയ, പാര്‍വതി നമ്പ്യാര്‍, ശ്രീധന്യ തുടങ്ങി മലയാളത്തിലെ പ്രമുഖ ചലച്ചിത്ര താരങ്ങള്‍ വൈ ഫൈയില്‍ പങ്കെടുക്കും.

പ്രശസ്ത ഗായകന്‍ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ ശ്രീനാഥ്, വൃന്ദ എന്നിവരാണ് ഗാനവിരുന്നൊരുക്കുന്നത്. അനീഷ് കുറിയന്നൂര്‍, അഖില്‍, പ്രസാദ് മുഹമ്മ, സതീഷ് എന്നിവരടങ്ങുന്ന ബ്ളാക്ക് ആന്‍ഡ് വൈറ്റ് ടീമാണ് കോമഡി അവതരിപ്പിക്കുന്നത്. ന്യൂജേഴ്സിയില്‍ നിന്നുള്ള നീനാ ഫിലിപ്പും സംഘവും അവതരിപ്പിക്കുന്ന നൃത്തവും ഷോയുടെ ഭാഗമായിരിക്കും.

അമേരിക്കയില്‍ വിവിധ സ്റേജ് ഷോകള്‍ എത്തിച്ച ആര്‍ ആന്‍ഡ് ടി പ്രൊഡക്ഷന്‍സിനുവേണ്ടി തോമസ് ഉമ്മന്‍ (ഷിബു) ആണ് പരിപാടിയുടെ പ്രൊമോട്ടര്‍.

വിവരങ്ങള്‍ക്ക്: ഷീല ശ്രീകുമാര്‍ 732 925 8801, നീന ഫിലിപ്പ് 862 324 5868, ഷിബു 516 859 2531, ബോബി 646 261 6314, സിജി ജേക്കബ് 973 710 5779.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്