മരിയന്‍ മിനിസ്ട്രി പ്രവര്‍ത്തനം ആരംഭിച്ചു
Thursday, June 9, 2016 6:25 AM IST
ന്യൂകാസില്‍: ആഗോള കത്തോലിക്ക സഭ കരുണയുടെ വര്‍ഷമായി ആചരിക്കുമ്പോള്‍ ന്യൂകാസില്‍ കേന്ദ്രമായി ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ മരിയന്‍ മിനിസ്ട്രി പ്രവര്‍ത്തനം ആരംഭിച്ചു.

കേരള കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തനായ മരിയന്‍ ഗാന രചയിതാവും സംഗീജ്ഞനുമായ ഫാ. ഷാജി തുമ്പേചിറയുടെ പ്രചോദനത്താല്‍ ആരംഭിച്ചിരിക്കുന്ന ഈ സംരഭം ന്യൂകാസില്‍ സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു.

വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങള്‍, അശരണര്‍ക്കും ആലംബഹീനര്‍ക്കും തങ്ങളാല്‍ ആവുന്ന വിധത്തില്‍ സഹായങ്ങള്‍ നല്‍കുക തുടങ്ങിയവ പ്രവര്‍ത്തന ലക്ഷ്യങ്ങളാണ്. സഭയോടൊപ്പം മാതാവിലൂടെ യേശുവിലേക്ക് എന്ന മുദ്രാവാക്യവുമായി മുന്‍പോട്ടു ചരിക്കുന്ന സംഘടനയുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് യുകെകെസിഎ മുന്‍ വൈസ് പ്രസിഡന്റ് ഷെല്ലി ഫിലിപ്പും സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത് ന്യൂ കാസിലില്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ബിനു കിഴക്കയിലുമാണ്. ഷൈമോന്‍ തോട്ടുങ്കല്‍, സജി കഞ്ഞിരത്തുംമൂട്ടില്‍, എം.സി. ജൂബി, ഷാജി വരാക്കുടി, മാത്തുകുട്ടി ഏലൂര്‍, വര്‍ഗീസ് തെനംകാല, ഷിന്റോ ജയിംസ്, ജിബി വാഴകുളം, എല്‍ദോസ്, വിനോദ് ചുങ്കകരോട്ട്, തോമസ് വാരികാട്ട്, അഡ്വ. ജോബി പുതുകുളങ്ങര, ബിനു പേരൂര്‍, ഷിബു എട്ടുകാട്ടില്‍ തുടങ്ങിയവര്‍ അംഗങ്ങളുമായി പ്രവര്‍ത്തിക്കുന്ന സംഘടന കൂടുതല്‍ അംഗങ്ങളെ ഉള്‍പെടുത്തി പരിപാടികള്‍ ആവിഷ്കരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍