പ്രളയം: ഹാംബര്‍ഗില്‍ അടിയന്തരാവസ്ഥ
Wednesday, June 8, 2016 8:26 AM IST
ഹാംബര്‍ഗ്: വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്ന ഹാംബര്‍ഗില്‍ അഗ്നിശമന സേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ലോവര്‍ സാക്സണിയിലും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയില്‍ തന്നെ. ദിവസങ്ങള്‍ ദീര്‍ഘിച്ച കനത്ത മഴയും ഇടിമിന്നലും ശമിച്ചു. ഇനി വെള്ളം ഇറങ്ങാനുള്ള കാത്തിരിപ്പിലാണ് പ്രദേശവാസികള്‍.

ആയിരക്കണക്കിന് ആളുകളെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. രക്ഷാപ്രവര്‍ത്തകരും ഊര്‍ജിത ദൌത്യം തുടരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍