അനധികൃത കുടിയേറ്റക്കാരെ ജയിലില്‍ അടയ്ക്കരുത്: യൂറോപ്യന്‍ കോടതി
Wednesday, June 8, 2016 8:24 AM IST
ബ്രസല്‍സ്: അനധികൃതമായി അതിര്‍ത്തി കടന്നെത്തിയതു കൊണ്ടു മാത്രം യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള കുടിയേറ്റക്കാരെ ഒരു അംഗരാജ്യവും ജയിലില്‍ അടയ്ക്കാന്‍ പാടില്ലെന്നു യൂറോപ്യന്‍ കോടതി വിധിച്ചു.

അനധികൃതമായി കുടിയേറുന്നവര്‍ പിടിക്കപ്പെട്ടാല്‍ അവര്‍ വന്ന രാജ്യത്തേയ്ക്കു തന്നെ തിരിച്ചയയ്ക്കുകയാണു വേണ്ടത്. റിട്ടേണ്‍ ഡയറക്ടീവ് അടിസ്ഥാനമാക്കിയാവണം ഇതിനുള്ള നടപടിയെന്നും കോടതി വ്യക്തമാക്കി.

സ്വയം രാജ്യം വിട്ടു പോകാന്‍ മുപ്പതു ദിവസത്തെ സമയം നല്‍കണം. അതിനുള്ളില്‍ പോയില്ലെങ്കില്‍ അധികൃതര്‍ക്കു പുറത്താക്കാം. എന്നാല്‍, പുറത്താക്കുന്നതിന്, ജീവനു ഭീഷണിയാകുന്ന തരത്തില്‍ ബലപ്രയോഗം പാടില്ലെന്നും വ്യവസ്ഥയുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍