ഡബ്ള്യുഎംസി ഓസ്ട്രിയ സംഗീത ചിത്രകലാ മത്സരങ്ങള്‍ നടത്തുന്നു
Wednesday, June 8, 2016 5:23 AM IST
വിയന്ന: വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) ഓസ്ട്രിയ ഒരുക്കുന്ന സംഗീത ചിത്രകലാമത്സരങ്ങള്‍ ജൂലൈ രണ്ടിനു (ശനി) വിയന്നയില്‍ നടക്കും. ഓസ്ട്രിയന്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ഏഴു മുതല്‍ 10 വയസുവരെയുള്ള കുട്ടികള്‍ക്കാണ് മത്സരങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ വിയന്നയിലെ ആള്‍സര്‍ ട്രാസെയിലെ വിശുദ്ധ അന്തോനീസിന്റെ ദേവാലയ ഹാളിലാണ് മത്സരങ്ങള്‍.

കൊച്ചുകുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്ന മത്സരങ്ങളിലേക്ക് പേര് രജിസ്റര്‍ ചെയ്യുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നതായി ചെയര്‍മാന്‍ ഫാ. ജോയല്‍ കോയിക്കര, പ്രസിഡന്റ് പ്രീതി മലയില്‍, സെക്രട്ടറി ജോയല്‍ പെരുമ്പ്രാല്‍ എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഫാ.ജോയല്‍ കൊയിക്കര 066 488 632 623, പ്രീതി മലയില്‍ 069 910 907 050, ജോയല്‍ പെരുമ്പ്രാല്‍ (സെക്രട്ടറി) 065 070 707 68. ഇമെയില്‍ ംാരമൌൃശമ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍