ആംഗല മെര്‍ക്കല്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള വനിത
Tuesday, June 7, 2016 5:50 AM IST
ബെര്‍ലിന്‍: ലോകത്തെ ഏറ്റവും സ്വാധീനമുള്ള വനിത എന്ന ഖ്യാതി തുടര്‍ച്ചയായ ആറാം വര്‍ഷവും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനു സ്വന്തം.

ഫോര്‍ബ്സ് മാഗസിനാണ് ഇതു സംബന്ധിച്ച പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. പട്ടികയില്‍ രണ്ടാം സ്ഥാനം യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ തയാറെടുക്കുന്ന ഹില്ലരി ക്ളിന്റന്. ക്ളിന്റന്‍ പ്രസിഡന്റായാല്‍ മെര്‍ക്കലിന്റെ സ്ഥാനത്തിനു ഭീഷണിയാണ്.

ഫെഡറല്‍ ചീഫ് ജാനറ്റ് യെല്ലെന്‍, മെലിന്‍ഡ ഗേറ്റ്സ്, ജനറല്‍ മോട്ടോഴ്സിന്റെ ഷെഫിന്‍ മേരി ബാര, ഐഎംഎഫ് മേധാവി ക്രിസ്റീന്‍ ലഗാര്‍ഡെ ഫെയ്സ്ബുക്ക് മാനേജര്‍ ഷെറില്‍ സാന്‍ഡ്ബെര്‍ഗ്, യൂട്യൂബ് മേധാവി സൂസന്‍ വോയ്സിക്കി, എച്ച്പി ബോസ് മെഗ് വിറ്റ്മാന്‍, ബാങ്കോ സന്റാന്‍ഡര്‍ പ്രസിഡന്റ് അന പാട്രീഷ്യ ബോട്ടിന്‍, ഇറ്റലിയുടെ മുന്‍ വിദേശകാര്യ മന്ത്രി ഫെഡറിക്ക മോഗറിനി എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു പ്രമുഖ വനിതകള്‍.

അതേസമയം, ചൈനയില്‍നിന്നുള്ള സ്ത്രീകളുടെ കുതിച്ചുകയറ്റമാണ് ഈ വര്‍ഷത്തെ പ്രത്യേകത. 51 പേരുള്ള യുഎസ് പട്ടികയില്‍ ഒന്നാമതാണ്. ചൈന തൊട്ടു പിന്നിലും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍