കെസിസി ചാമ്പ്യന്‍ഷിപ്പ് ഡബ്ളിന്‍ ചാര്‍ജേഴ്സ് ജേതാക്കള്‍
Tuesday, June 7, 2016 5:44 AM IST
ഡബ്ളിന്‍: ലെയിന്‍സ് ബോറോ ക്രിക്കറ്റ് ഗ്രൌണ്ടില്‍ നടന്ന നാലാമത് കെസിസി ചാമ്പ്യന്‍ഷിപ്പില്‍ ഡബ്ളിന്‍ ചാര്‍ജേഴ്സ് ജേതാക്കളായി.

ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്ത ചാര്‍ജേഴ്സ് ഫൈനലില്‍ കരുത്തരായ സ്വോര്‍ഡ്സിനെ ഒന്‍പതു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. വിജയികള്‍ക്കുള്ള സ്കൈലൈന്‍ ട്രോഫിയും കാഷ് അവാര്‍ഡും കെസിസി പ്രസിഡന്റ് രാജേഷ് ജോണില്‍ നിന്നും ഡബ്ളിന്‍ ചാര്‍ജേഴ്സ് ക്യാപ്റ്റന്‍ വിഷ്ണു ഏറ്റുവാങ്ങി. ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാനായി കെസിസിയുടെ വിജയനേയും ബൌളറായി ഡബ്ളിന്‍ ചാര്‍ജേഴ്സിന്റെ സാജനേയും ഫീല്‍ഡറായി സ്വോര്‍ഡ്സിന്റെ റോണിയെയും തെരഞ്ഞെടുത്തു. താല ടീം ഫെയര്‍ പ്ളേ അവാര്‍ഡ് കരസ്ഥമാക്കി.

സ്കൈലൈന്‍ ട്രാവല്‍സ്, ക്രമോര്‍ ക്ളിനിക്, ഇന്‍ഗ്രീഡിയന്റ്സ്, സ്പൈസ് ബസാര്‍ എന്നിവര്‍ ടൂര്‍ണമെന്റിന്റെ മുഖ്യ സ്പോണ്‍സര്‍മാരായിരുന്നു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍