സ്വീഡിഷ് ആശുപത്രിയില്‍ ആറു മണിക്കൂര്‍ ഷിഫ്റ്റ് തുടരും
Friday, June 3, 2016 8:23 AM IST
സ്റോക്ക്ഹോം: സ്വീഡനിലെ ഗോഥന്‍ബര്‍ഗിലുള്ള ഒരു ആശുപത്രി ഏര്‍പ്പെടുത്തിയ ആറു മണിക്കൂര്‍ ഷിഫ്റ്റ് ഒരു വര്‍ഷത്തേയ്ക്കു കൂടി തുടരാന്‍ തീരുമാനം.

പുതിയ രീതിയിലുള്ള തൊഴില്‍ സംവിധാനം ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിച്ചു എന്നാണ് വിലയിരുത്തല്‍. റിക്രൂട്ട്മെന്റ് കൂടുതല്‍ എളുപ്പത്തിലാക്കാനും ഇതു സഹായിക്കുന്നുണ്ടത്രെ.

2014 ലാണ് ഈ പദ്ധതി ഭാഗികമായി തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷം മധ്യത്തോടെ പൂര്‍ണതോതിലാക്കി. ഇതുവഴി തൊഴില്‍ സാഹചര്യങ്ങളും ഏറെ മെച്ചപ്പെട്ടു എന്നാണ് അധികൃതര്‍ പക്ഷം.

ഇത്തരം ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്നു. തൊഴില്‍ അന്വേഷകരും കൂടുതലായെത്തുന്നതാണത്രെ റിക്രൂട്ട്മെന്റ് എളുപ്പമാക്കുന്നത്.

എന്നാല്‍ യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍ ഏഴു മണിക്കൂര്‍ മുതലുള്ള ഷിഫ്റ്റാണ് നിലവിലുള്ളത്. മുന്‍പ് ആഴ്ചയില്‍ 38.5 മണിക്കൂര്‍ ജോലി ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആഴ്ചയില്‍ 40 ഉം 42 ഉം മണിക്കൂര്‍ ജോലി ചെയ്യേണ്ടുന്ന അവസ്ഥയാണുള്ളത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍