യുകെകെസിഎ ക്രിസ്റല്‍ ജൂബിലി പ്രമോ വീഡിയോ റിലീസായി
Thursday, June 2, 2016 5:48 AM IST
കവന്‍ട്രി: യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്റല്‍ ജൂബിലിക്ക് ദിവസങ്ങള്‍ അവശേഷിച്ചിരിക്കെ കണ്‍വന്‍ഷനു സ്വാഗതമരുളികൊണ്ടുള്ള പ്രമോ വീഡിയോ റിലീസായി.

ക്രിസ്റല്‍ ജൂബിലിയുടെ പ്രൌഡി വിളിച്ചോതുന്ന പ്രമോ വീഡിയോയില്‍ പ്രസിഡന്റ് സിജു മടക്കക്കുഴി , സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര, ട്രഷറര്‍ സാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം ജോ. ട്രഷറര്‍ ഫിനില്‍ കളത്തികോട്ട് എന്നിവരുടെ ലഘുസംഭാഷണം ഉള്‍ക്കൊള്ളിച്ചുള്ളതാണ് പ്രമോ വീഡിയോ.