ഡബ്ള്യുഎംസി ജര്‍മന്‍ പ്രൊവിന്‍സിനു പുതിയ നേതൃത്വം
Tuesday, May 31, 2016 8:24 AM IST
ബെര്‍ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) ജര്‍മന്‍ പ്രൊവിന്‍സ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ജോസ് കുമ്പിളുവേലില്‍ (ചെയര്‍മാന്‍), ബാബു എളമ്പാശേരി (വൈസ് ചെയര്‍മാന്‍), ജോര്‍ജ് ചൂരപൊയ്കയില്‍ (വൈസ് ചെയര്‍മാന്‍), ജോളി എം. പടയാട്ടില്‍ (പ്രസിഡന്റ്), ജോസഫ് കളപ്പുരയ്ക്കല്‍, സെബാസ്റ്യന്‍ കരിമ്പില്‍, ജോസഫ് വെള്ളാപ്പള്ളില്‍, ബാബു ചെമ്പകത്തിനാല്‍ (വൈസ് പ്രസിഡന്റുമാര്‍), മേഴ്സി തടത്തില്‍ (ജനറല്‍ സെക്രട്ടറി), സുനീഷ് ജോര്‍ജ് ആലുങ്കല്‍ (ജോ.സെക്രട്ടറി), ജോസഫ് കളത്തിപറമ്പില്‍ (ട്രഷറര്‍), സാറാമ്മ ജോസഫ് (ജോ. ട്രഷറര്‍) എന്നിവരേയും അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായി രാജന്‍ മേമഠം (ചെയര്‍മാന്‍), ജോബ് കൊല്ലമന, ജോസഫ് കൈനിക്കര, തോമസ് കണ്ണങ്കേരില്‍, പോത്തച്ചന്‍ ചക്കുപുരയ്ക്കല്‍ എന്നിവരേയും ഓഡിറ്റര്‍മാരായി സോമരാജ് പിള്ള, അച്ചാമ്മ അറമ്പന്‍കുടി എന്നിവരേയും കൌണ്‍സിലര്‍മാരായി മാത്യു ജേക്കബ്, ഗ്രിഗറി മേടയില്‍, ജോസഫ് കില്ലിയാന്‍, ഡേവീസ് തെക്കുംതല, ചിന്നു പടയാട്ടില്‍, ജെയിംസ് പാത്തിക്കല്‍, ജോണ്‍ മാത്യു, മാത്യു തൈപ്പറമ്പില്‍, ജോണ്‍ പറേക്കാട്ട്, ജോസ് തോമസ്, ജോളി തടത്തില്‍, തോമസ് അറമ്പന്‍കുടി, ജോയി കുമ്പിളുവേലില്‍, മാത്യു ജോസഫ്, ജോസ് പുതുശേരി, ആന്റണി തേവര്‍പാടം, സോമന്‍ മുല്ലശേരില്‍, വിനോദ് ബാലകൃഷ്ണ, രാജന്‍ മേമഠം, ജോണ്‍ കൊച്ചുകണ്ടത്തില്‍ എന്നിവരെയും തെരഞ്ഞെടുത്തു.

കൊളോണ്‍ നഗരത്തിനടുത്തുള്ള റോസ്റാത്ത് സെന്റ് നിക്കോളോസ് ദേവായ ഹാളില്‍ കൂടിയ ഡബ്ള്യുഎംസി പ്രവര്‍ത്തകരുടെ സംയുക്ത സമ്മേളനത്തില്‍ ഫാ.ജോസ് വടക്കേക്കര സിഎംഐ അധ്യക്ഷത വഹിച്ചു. മാത്യു ജേക്കബ്, ഡബ്ള്യുഎംസി ഗ്ളോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോളി തടത്തില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു സംഘടന ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഉദ്ദേശ ലക്ഷ്യങ്ങളെപ്പറ്റിയും ഇരുവിഭാഗങ്ങളില്‍ നിന്നും ജോളി എം. പടയാട്ടില്‍, ജോസ് കുമ്പിളുവേലില്‍ എന്നിവര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചകള്‍ക്കുശേഷം പാസാക്കി.

ഹ്രസ്വസന്ദര്‍ശനത്തിനായി ജര്‍മനിയിലെത്തിയ ഡബ്ള്യുഎംസി ഗ്ളോബല്‍ അഡ്വൈസറി ബോര്‍ഡ് അംഗവും സുപ്രീം കോടതിയിലേയും കേരള ഹൈക്കോടതിയിലെയും അഭിഭാഷകനും രാഷ്ട്രീയ മാധ്യമ നിരീക്ഷകനുമായ ശിവന്‍ മഠത്തില്‍ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിച്ചു. ഫാ. ജോസ് വടക്കേക്കര തെരഞ്ഞെടുപ്പില്‍ വരണാധികാരിയായിരുന്നു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയര്‍മാന്‍ ജോസ് കുമ്പിളുവേലിയുടെ അധ്യക്ഷതയില്‍ കൂടിയ പ്രഥമ യോഗത്തില്‍ പുതിയ ഭാരവാഹികളെ അനുമോദിച്ചു. അഡ്വ.ശിവന്‍ മഠത്തില്‍, ഫാ.ജോസ് വടക്കേക്കര, ജോളി തടത്തില്‍, ജോണ്‍ കൊച്ചുകണ്ടത്തില്‍, തോമസ് അറമ്പന്‍കുടി, മാത്യു ജേക്കബ് തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തി. സംഘടനയുടെ ഭാവി പരിപാടികളെപ്പറ്റിയുള്ള ചര്‍ച്ചയില്‍ പുതിയ പ്രസിഡന്റ് ജോളി എം. പടയാട്ടില്‍ വിശദീകരിച്ചു. അടുത്ത ഗ്ളോബല്‍ സമ്മേളനം (യൂറോപ്പ്), ഈ വര്‍ഷത്തെ തിരുവോണാഘോഷം (ബോണ്‍) എന്നിവ നടത്താനും ഐക്യകണ്ഠേന തീരുമാനിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി മേഴ്സി തടത്തില്‍ നന്ദി പറഞ്ഞു.

ഇരുസംഘടനകളായി നിലകൊണ്ടിരുന്ന വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ളോബല്‍ തലത്തില്‍ ഒന്നാകാന്‍ തീരുമാനിക്കുകയും 2015 ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്തു കൂടിയ സമ്മേളനത്തില്‍ ഒന്നാവുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് രണ്ടു വിഭാഗങ്ങളായി ജര്‍മനിയില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനകള്‍ ഒന്നായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.