ഇറ്റാലിയന്‍ തീരത്ത് അടുത്ത ദിവസങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത് 700 അഭയാര്‍ഥികള്‍
Tuesday, May 31, 2016 8:23 AM IST
റോം: ലിബിയയില്‍നിന്ന് കടല്‍ മാര്‍ഗം ഇറ്റലിയിലെത്താനുള്ള യാത്രാമധ്യേ ബോട്ടുകള്‍ മുങ്ങി കഴിഞ്ഞ ദിവസങ്ങളില്‍ ഏഴുനൂറോളം അഭയാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി സൂചന.

ബുധനാഴ്ചയാണ് ഇറ്റലിയുടെ തെക്കന്‍ തീര പ്രദേശങ്ങളില്‍ ബോട്ടുകള്‍ മുങ്ങിയത്. വ്യാഴം, വെള്ളി ദിവസങ്ങളിലും ഇത് ആവര്‍ത്തിച്ചു. ദീര്‍ഘമായ കടല്‍ യാത്രയ്ക്കു യോജിക്കാത്ത ബോട്ടുകളില്‍, പരിധിയില്‍ കൂടുതല്‍ ആളുകള്‍ കയറിയതാവാം അപകടത്തിനു കാരണമെന്നാണ് വിലയിരുത്തല്‍.

ശീതകാലം പിന്നിട്ടതോടെ കടല്‍ കടന്ന് യൂറോപ്പിലെത്താന്‍ ശ്രമിക്കുന്ന ആഫ്രിക്കക്കാരുടെ എണ്ണം കൂടിയിട്ടുള്ളതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗ്രീസ് വഴി വരുന്നവരെ തുര്‍ക്കിയിലേക്ക് അയയ്ക്കുന്ന പദ്ധതി നടപ്പായ ശേഷം ഇറ്റലിയെയാണ് അഭയാര്‍ഥികള്‍ അധികമായി ലക്ഷ്യമിടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍