നെടുമ്പാശേരി കുടുംബസംഗമം-2016 ജൂലൈ 16ന്
Tuesday, May 31, 2016 5:52 AM IST
കാന്‍ബറ: ഓസ്ട്രേലിയയിലെ കാന്‍ബറയില്‍ രൂപീകൃതമായ മലയാളികളുടെ പ്രഥമ പ്രാദേശിക സംഘടനയായ നെടുമ്പാശേരി കുടുംബസംഗമത്തിന്റെ നാലാമത് വാര്‍ഷികാഘോഷം ജൂലൈ 16നു (ശനി) ആഘോഷിക്കുന്നു.

വൈകുന്നേരം അഞ്ചിന് പിയേഴ്സ് കമ്യൂണിറ്റി സെന്ററിലാണ് ആഘോഷ പരിപാടികള്‍.

എറണാകുളം ജില്ലയില്‍നിന്നുള്ളവരും തൃശൂര്‍ ജില്ലയിലെ എറണാകുളം ജില്ലയോടു ചേര്‍ന്ന പ്രദേശങ്ങളും ഉള്‍പ്പെട്ട കൂട്ടായ്മയാണ് നെടുമ്പാശേരി കുടുംബസംഗമം.

ആഘോഷങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ രാജു തോമസ്, ബെന്നി കണ്ണംപുഴ, പയസ് ജോസ്, പീറ്റര്‍ അഗസ്റിന്‍, ഷിജി ടൈറ്റസ്, ജോസി പൌലോസ് എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ബെന്നി കണ്ണംപുഴ 0469658968, രാജു തോമസ് 0433 455 436.

റിപ്പോര്‍ട്ട്: ജോജോ മാത്യു