വിയന്ന മലയാളികള്‍ക്കായി ആല്‍ഫാ സൂപ്പര്‍മാര്‍ക്കറ്റ് സിമ്മറിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു
Tuesday, May 31, 2016 5:51 AM IST
വിയന്ന: മലയാളികള്‍ക്കായി ആല്‍ഫാ ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റ് വിയന്നയിലെ 11-ാമത്തെ ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

എങ്ക് പ്ളാറ്റ്സില്‍ പോള്‍ മാളിയേക്കലും ഫ്രാന്‍സിസ് നിലവൂരും സംയുക്തമായി ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ. തോമസ് തണ്ടപ്പള്ളി ആശിര്‍വാദകര്‍മം നിര്‍വഹിച്ചു. ആന്റോ നിലവൂര്‍ ആദ്യ ഷോപ്പിംഗ് നടത്തി.

ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിഭവങ്ങളുടെ ശേഖരം ഒരുക്കിയിരിക്കുന്ന ആല്‍ഫാ സൂപ്പര്‍മാര്‍ക്കറ്റിന്റെ അണിയറ ശില്പികള്‍ ജോസ് നിലവൂര്‍, റോബിന്‍ പേരേപ്പാടന്‍, നിക്സന്‍ നിലവൂര്‍ എന്നിവരാണ്.

ഉദ്ഘാടനം പ്രമാണിച്ച് ജൂണ്‍ നാലു വരെ എല്ലാ സാധനങ്ങള്‍ക്കും 10 ശതമാനം വിലക്കുറവും ആല്‍ഫാ നല്‍കുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍