ഫോക്കസ് കുവൈറ്റ് കാഡ് ക്ളാസ് സംഘടിപ്പിച്ചു
Monday, May 30, 2016 7:16 AM IST
കുവൈത്ത്: ഫോക്കസ് (ഫോറം ഓഫ് കാഡ് യൂസേഴ്സ്) കുവൈറ്റ് അംഗങ്ങളുടെ തൊഴില്‍ പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തി വരുന്ന കാഡ് ക്ളാസ് അബാസിയ ഫോക് ഹാളില്‍ സംഘടിപ്പിച്ചു.

ഫോക്കസ് പ്രസിഡന്റ് തമ്പി ലൂക്കോസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുകേഷ് കാരയില്‍, സിറാജ് ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു. ഫോക്കസ് കാഡ് ടീം ലീഡര്‍ ബിജു കുര്യന്‍ ക്ളാസുകള്‍ നിയന്ത്രിച്ചു. കാഡ് ടീം അംഗങ്ങളായ രതീഷ് കുമാര്‍, സി.ഒ. കോശി, ഡാനിയേല്‍ തോമസ്, ഷിബു സാമുവല്‍ നിധിന്‍ കുമാര്‍, ഷാജി കുട്ടി, റെജിമോന്‍, റെജി കുമാര്‍, കെ.ഡി. ജോഷി,നിയാസ് മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍