ക്ളോസ് ഡൌണ്‍ സെര്‍ബിയയിലേക്ക്
Monday, May 30, 2016 7:16 AM IST
അബുദാബി: പാലക്കാട് ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പ് നിര്‍മിച്ച മേതില്‍ കോമളന്‍കുട്ടി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം 'ക്ളോസ് ഡൌണ്‍' സെര്‍ബിയയിലെ മിസ്റര്‍ വോര്‍കി അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ജൂണ്‍ അഞ്ചു മുതല്‍ ഏഴു വരെ സെര്‍ബിയയില്‍ നടക്കുന്ന മേള ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 107 ചിത്രിങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. എക്സ്പെരിമെന്റല്‍ വിഭാഗത്തിലാണ് ക്ളോസ് ഡൌണ്‍ എന്ന നിശബ്ദ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സി.കെ. രാമകൃഷ്ണന്‍, മാണിക്കോത്ത് മാധവദേവ്, കെ.വി. വിന്‍സെന്റ്, ചന്ദ്രു ആറ്റിങ്ങല്‍ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

ലണ്ടനിലെ റോളിംഗ് ഫിലിം ഫെസ്റിവല്‍, മാസിഡോണിയയിലെ ഓഹ്രിദ് ഇന്റര്‍നാഷണല്‍ ഫെസ്റിവല്‍, അമേരിക്കയിലെ ദി ഓണ്‍ലൈന്‍ ഫിലിം ഫെസ്റിവല്‍ എന്നിവിടങ്ങളിലും ക്ളോസ് ഡൌണ്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള