കെകെഎംഎ പതിനഞ്ചാം വാര്‍ഷികാഘോഷത്തിനു ഉജ്വല തുടക്കം
Monday, May 30, 2016 7:13 AM IST
കുവൈത്ത്: പതിനയ്യായിരം അംഗങ്ങളും വൈവിധ്യമാര്‍ന്ന ജീവകാരുണ്യ പദ്ധതികളുമായി കെകെഎംഎ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പതിനഞ്ചാമത് വാര്‍ഷികാഘോഷത്തിനു അബാസിയ കമ്യൂണിറ്റി ഹാളില്‍ ഉജ്വല തുടക്കം.

ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുബാഷിഷ് ഗോല്‍ദാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സഗീര്‍ തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. പോയ കാല പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ഹൃസ്വ ചിത്രം 'മണല്‍ ചിത്രം' ചെയര്‍മാന്‍ പി.കെ. അക്ബര്‍ സിദ്ദിക്ക് പ്രകാശനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അബ്ദുല്‍ സലാം ഡോക്കുമെന്ററി യുടെ ആമുഖം നിര്‍വഹിച്ചു. ലോഗോ പ്രകാശനം കുവൈത്ത് ഹ്യുമാനിറ്റേറിയന്‍ ഫൌണ്േടഷന്‍ ഫോര്‍ ലീഗല്‍ എയിഡ് സ്ഥാപകനും എംഡിയുമായ മിശാരെ എം. അല്‍ ഗസാലി പ്രകാശനം ചെയ്തു. തുടര്‍ന്നു പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ആരംഭിക്കുന്ന രണ്ടു കോടി രൂപയുടെ കാരുണ്യ പദ്ധതികളുടെ പ്രഖ്യാപനവും നടന്നു.

ജൂലൈയില്‍ കെകെഎംഎ യുടെ പ്രഥമ ഇഡിസി കണ്ണൂരില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഫത്താഹ് തൈയില്‍ പ്രഖ്യാപിച്ചു. വിവിധ ജീവകാരുണ്യ പദ്ധതികളായ ഭവന നിര്‍മാണത്തിന്റെ പദ്ധതി പ്രഖ്യാപനം പ്രസിഡന്റ് ഇബ്രാഹിം കുന്നിലിനു വീടിന്റെ മാതൃക നല്കി മലയില്‍ മൂസകോയയും ജനറല്‍ സെക്രട്ടറി കെ. ബഷീറിനു മാതൃക നല്കി സൌജന്യ ഡയാലിസിസ് പദ്ധതിയുടെ പ്രഖ്യാപനം അല്‍ അഹ്ലി ബാങ്ക് സീനിയര്‍ കസ്റമര്‍ റിലേഷന്‍ മാനേജര്‍ രാജന്‍ രാവുത്തറും കുടി വെള്ള പദ്ധതി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സി. രഫീഖിനു മാതൃക നല്കി ഇക്വേറ്റ് കോര്‍പറേറ്റ് കസ്റമര്‍ ലീഡര്‍ ഖുലൂദ് അല്‍ ഫീലിയും സ്വയം തൊഴില്‍ പദ്ധതി സിഎഫ്ഒ അലിമാത്രക്ക് മാതൃക നല്കി നാസര്‍ അല്‍ സായര്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് ഹിലാലും ഉന്നത വിദ്യാഭാസ പദ്ധതി ഫിനാന്‍സ് കണ്‍ട്രോളര്‍ സയിദ് റഫീഖിനു നല്കി ഫ്രന്റ് ലൈന്‍ ലോജിസ്റിക്സ് റീജണല്‍ ഡയറക്ടര്‍ ബി.പി. നാസറും നിര്‍വഹിച്ചു. വിവിധ ബ്രാഞ്ചുകള്‍ പദ്ധതിയില്‍ തങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിച്ചു. പുതുതായി ആരംഭിക്കുന്ന ഫാമിലി ക്ളബിന്റെ ലോഗോ ബിഇസി ജനറല്‍ മാനേജര്‍ മാത്യു വര്‍ഗീസ് പ്രകാശനം ചെയ്തു. ഇന്ത്യന്‍ ബ്ളഡ് ഡോണേഴ്സ് ഫോറം വെബ് സൈറ്റ് (സശയറള.ീൃഴ) ലോഞ്ചിംഗ് മലബാര്‍ ഗോള്‍ഡ് കണ്‍ട്രി ഹെഡ് അഫ്സല്‍ ഖാനും നിര്‍വഹിച്ചു. ഗര്‍ഷോം യുവ പ്രവാസി അവാര്‍ഡ് ജേതാവ് ഹംസ പയ്യന്നൂരിനെ രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍ മൊമെന്റോ നല്‍കി ആദരിച്ചു. ജോലി ആവശ്യാര്‍ഥം ദുബായിലേക്ക് പോകുന്ന വൈസ് പ്രസിഡന്റ് എസ്.എം. ബഷീറിനുള്ള മൊമെന്റൊ പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍ സമ്മാനിച്ചു. വാര്‍ഷിക ലോഗോ ഡിസൈന്‍ നടത്തിയ ജാഫര്‍ സാലിക്കുള്ള മൊമെന്റൊ എം.ടി. മുഹമ്മദും വീടിന്റെ മാതൃക രൂപ കല്പന ചെയ്ത അബ്ദുല്‍ റാഷിദിനുള്ള മൊമെന്റൊ സുരേഷ് മാത്തൂരും വിതരണം ചെയ്തു.

കെകെഎംഎ ഫഹാഹീല്‍ ടീം ഒരുക്കിയ കൊച്ചു കുട്ടികളുടെ ഒപ്പനയും മാസ്റര്‍ വിനായക് വര്‍മയുടെ മാപ്പിളപാട്ടും പരിപാടിക്ക് കൊഴുപ്പേകി.

വിവിധ സംഘടന നേതാക്കളായ ഫൈസല്‍ മഞ്ചേരി, അബ്ദുല്‍ ഗഫൂര്‍ വയനാട്, എസ്.എ. ലബ, സത്താര്‍ കുന്നില്‍, ഷരീഫ് താമരശേരി, ജനറല്‍ കണ്‍വീനര്‍ എന്‍.എ. മുനീര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അലികുട്ടി ഹാജി എന്നിവര്‍ സംസാരിച്ചു. കെ.ടി.പി. അബ്ദുല്‍ റഹ്മാന്‍, ഹംസ മേലക്കണ്ടി, എബി വാരിക്കാട്, ബാബുജി ബത്തേരി, ഫാരൂഖ് ഹമദാനി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശിഫാസ് ഖിറാ അത്ത് നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍