അയര്‍ലന്‍ഡില്‍ കെസിസി ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ നാലിന്
Monday, May 30, 2016 7:10 AM IST
ഡബ്ളിന്‍: ഡബ്ളിനിലെ പ്രമുഖ ക്രിക്കറ്റ് ക്ളബായ കെസിസിയുടെ ആഭിമുഖ്യത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ നാലിനു (ശനി) ലെയിന്‍സ്ബോറോ ക്രിക്കറ്റ് ഗ്രൌണ്ടില്‍ നടക്കും.

അയര്‍ലന്‍ഡിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ വിജയികള്‍ക്ക് സ്കൈ ലൈന്‍ ട്രോഫിയും സ്കൈലൈന്‍ ട്രാവല്‍സ് സ്പോണ്‍സര്‍ ചെയ്യുന്ന കാഷ് അവാര്‍ഡും റണ്ണേഴ്സ് അപ്പിന് കാഷ് അവാര്‍ഡും സമ്മാനിക്കും.

ഇന്‍ ഗ്രീഡിയന്റ്സ് ഫിംഗ്ളാസ്, ക്രമോര്‍ ക്ളിനിക്ക് ഗ്ളാസ് നെവിന്‍, സ്പൈസ് ബസാര്‍ പിബ്സ് ബോറോ എന്നിവരാണു ടൂര്‍ണമെന്റിന്റെ മറ്റു സ്പോണ്‍സര്‍മാര്‍. വിവരങ്ങള്‍ക്ക്: ജിബി 0878388658, ജസ്റിന്‍ 0862597676, രാജേഷ് 0899632484.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍