റിസയുടെ ലോക പുകയിലവിരുദ്ധ ദിനാചരണം
Monday, May 30, 2016 3:45 AM IST
റിയാദ്: ലോക പുകയിലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സൌദിയുടെ വിവിധ പ്രവിശ്യകളില്‍  റിസ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. 29-നു നടക്കുന്ന ആദ്യ പരിപാടിയില്‍ ദമാം ഇന്ത്യന്‍ എംബസി സ്കൂളിലെ ബോയിസ്, ഗേള്‍സ് സെഷനുകളിലായി ആറായിരം കുട്ടികള്‍ക്ക് സുബൈര്‍കുഞ്ഞു ഫൌണ്േടഷന്‍ മാനേജിംങ് ട്രസ്റിയും റിസാ പ്രോഗ്രാം കണ്‍വീനറുമായ സൌദി ആരോഗ്യമന്ത്രാലയത്തിലെ ഡോ.എസ്.അബ്ദുല്‍ അസീസ് ബോധവല്‍ക്കരണ ക്ളാസെടുക്കും.

പുകയിലവിരുദ്ധ ദിനമായ മെയ് 31-നു സൌദി അറേബ്യയിലെ വിവിധ ഇന്റര്‍നാഷണള്‍ സ്കൂളുകളിലെ പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുന്നു. റിയാദിനു പുറമെ, ദമാം, ജുബൈല്‍, ജിദ്ദ, ഹഫറില്‍ബാതിന്‍, തബൂക്, സക്കാക, തുടങ്ങിയ കേന്ദ്രങ്ങളിലെ പരിപാടികള്‍ക്ക് റിസയുടെ വിവിധ പ്രവിശ്യാ സമിതികള്‍ നേതൃത്വം നല്‍കും. പ്രിന്‍സിപ്പള്‍മാര്‍ സ്കൂള്‍ അസംബ്ളിയില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.  അതത് പ്രദേശത്തെ പ്രമുഖരും സംബന്ധിക്കും.

കുട്ടികള്‍ക്കു ലഹരിയില്‍നിന്നും സ്വയം വിട്ടുനില്‍ക്കാന്‍ ഉതകുന്ന പത്തുനിര്‍ദ്ദേശങ്ങളും പ്രതിജ്ഞയും അടങ്ങിയ ലഖുലേഖ സ്കൂളുകളില്‍ വിതരണം ചെയ്യും. 2013-ലെ ഗാന്ധിജയന്തി ദിനത്തില്‍ റിസ സംഘടിപ്പിച്ച സമാപനപരിപാടിയില്‍ പതിനയ്യായിരത്തില്‍പരം കുട്ടികളും ആയിരത്തോളം അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തിരുന്നു.
കടുത്ത ലഹരിക്കടിമപ്പെടുന്നവരില്‍ ഭൂരിഭാഗവും ചെറുപ്പത്തില്‍തന്നെ ലഹരിയുടെ പിടിയില്‍ അക പ്പെടുന്ന കുട്ടികളാണ്. ആയതിനാല്‍ കൌമാരക്കാരില്‍ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മതിയായ അവ ബോധം സൃഷ്ടിക്കുന്നതിനും അവരെ അതില്‍നിന്നും തടയുന്നതിനും വേണ്ട ശക്തമായ സന്ദേശപ്രചരണ പരിപാടിക്ക് ഊന്നല്‍ നല്‍കുകയാണു ഫൌണ്േടഷന്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍