ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത 23 പേര്‍ ഉത്തേജക മരുന്നുപയോഗിച്ചതായി പരിശോധനാഫലം
Saturday, May 28, 2016 8:21 AM IST
ലണ്ടന്‍: 2012ല്‍ ലണ്ടനില്‍ നടത്തിയ ഒളിമ്പിക് ഗെയിംസില്‍ പങ്കെടുത്ത 23 കായിക താരങ്ങല്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നതായി പരിശോധനയില്‍ തെളിഞ്ഞു.

ആറു വ്യത്യസ്ത രാജ്യങ്ങളില്‍നിന്നായ് അഞ്ച് കായിക ഇനങ്ങളില്‍ പങ്കെടുത്തവരാണിവര്‍. ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

2008ലെ ബീജിംഗ് ഗെയിംസില്‍നിന്ന് 454 പേരുടെയും ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത 265 പേരുടെയും സാമ്പിളുകള്‍ പുനഃപരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി.

ആ സമയങ്ങളില്‍ നിലവില്‍ ഇല്ലാതിരുന്ന ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ ആധുനിക പരിശോധന നടത്തിയതും പുതിയ കുറ്റക്കാരെ തിരിച്ചറിഞ്ഞതും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍