ബോട്ട് അപകടം: നിരവധി അഭയാര്‍ഥികളെ കാണാനില്ല
Saturday, May 28, 2016 8:20 AM IST
റോം: ലിബിയന്‍ തീരത്തുണ്ടായ ബോട്ട് അപകടത്തില്‍ നിരവധി അഭയാര്‍ഥികളെ കാണാതായതായി രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു.

അമിതമായി ആളെ കയറ്റിയ മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അഭയാര്‍ഥികളെ ഇറ്റാലിയന്‍ തീരത്തെത്തിക്കുകയായിരുന്നു ലക്ഷ്യം.

തുടക്കത്തില്‍ 350 പേര്‍ ബോട്ടിലുണ്ടായിരുന്നതായി വിവരം കിട്ടി. ഇതില്‍ 130 പേരെ മാത്രമാണ് രക്ഷപെടുത്താന്‍ സാധിച്ചിട്ടുള്ളൂ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍