പ്ളാസ്റിക് ബാഗുകള്‍ ഉപേക്ഷിക്കാന്‍ സ്വിസ് സൂപ്പര്‍മാര്‍ക്കറ്റുകള്‍
Saturday, May 28, 2016 8:19 AM IST
ബെര്‍ലിന്‍: സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് സൌജന്യമായി പ്ളാസ്റിക് ബാഗുകള്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ സ്വിസ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആലോചിക്കുന്നു.

പ്ളാസ്റിക് ബാഗുകള്‍ പൂര്‍ണമായി നിരോധിക്കാനുള്ള പ്രമേയം സ്വിസ് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. എങ്കിലും പരിസ്ഥിതി സൌഹാര്‍ദപരമായ ഈ നീക്കത്തോട് യോജിച്ചു പോകാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ സ്വമേധയ തീരുമാനമെടുക്കുകയായിരുന്നു.

ഫെഡറല്‍ എണ്‍വയണ്‍മെന്റ് കമ്മീഷനാണ് പ്ളാസ്റിക് ബാഗ് നിരോധനത്തിനുള്ള ശ്രമം പരാജയപ്പെടുത്തിയത്. ഗ്രീന്‍ പാര്‍ട്ടി പ്രതിനിധികള്‍ ഇതിനോട് രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍