ഇലക്ട്രിക് കാറുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഫോക്സ് വാഗന്‍
Saturday, May 28, 2016 8:18 AM IST
ബെര്‍ലിന്‍: മലിനീകരണ തട്ടിപ്പു വിവാദത്തില്‍ മുഖം നഷ്ടപ്പെട്ട ഫോക്സ് വാഗന്‍ ഇനി മലിനീകരണമേയില്ലാത്ത ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.

ഭാവിയില്‍ പുറത്തിറക്കാന്‍ പോകുന്ന ഇലക്ട്രിക് കാര്‍ മോഡലുകളുടെ ബാറ്ററി നിര്‍മിക്കാന്‍ മാത്രമായി ഒരു പ്ളാന്റ് സ്ഥാപിക്കാനാണ് കമ്പനിയുടെ തീരുമാനം.

ലോവര്‍ സാക്സണിയിലെ സാല്‍സ്ഗിറ്ററിലാണ് ഇതിനു സ്ഥലം കണ്ടുവച്ചിരിക്കുന്നത്. വോള്‍വ്സ്ബര്‍ഗിലെ കമ്പനി ആസ്ഥാനത്തുനിന്ന് അമ്പതു കിലോമീറ്റര്‍ അകലെയാണിത്. ഇവിടെ ഇപ്പോള്‍ തന്നെ ഒരു എന്‍ജിന്‍ ഫാക്ടറി പ്രവര്‍ത്തിച്ചുവരുന്നു.

ഇലക്ട്രിക് കാറുകള്‍ക്ക് ആവശ്യമായ ബാറ്ററി നിര്‍മിക്കുന്നതിന്റെ കുത്തക ഇപ്പോള്‍ ഏഷ്യന്‍ കമ്പനികള്‍ ഏറെക്കുറെ കൈയടക്കി വച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍