ചില്ല സര്‍ഗവേദിയുടെ പ്രതിമാസ ഒത്തുചേരല്‍ ശ്രദ്ധേയമായി
Saturday, May 28, 2016 6:16 AM IST
റിയാദ്: വ്യത്യസ്തങ്ങളായ പത്തു പുസ്തകങ്ങളുടെ വായനയുമായി ചില്ല സര്‍ഗവേദിയുടെ പ്രതിമാസ ഒത്തുചേരല്‍ ശ്രദ്ധേയമായി.

'എന്റെ വായന' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച പരിപാടി ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്കേസിന്റെ ആത്മകഥ ഘശ്ശിഴ ീ ഠലഹഹ വേല ഠമഹല അവതരിപ്പിച്ച് ആര്‍.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

മാര്‍ക്കേസിന്റെ ജന്മനാടായ അരക്കാറ്റാക്ക നല്‍കിയ ഓര്‍മകളായിരുന്നു പില്‍ക്കാലത്ത് ലോകമറിയുന്ന കഥാകാരനായി മാറാന്‍ മാര്‍ക്കേസിനെ സഹായിച്ച കഥാതന്തുക്കള്‍ അദ്ദേഹത്തിന്റെ മനസില്‍ രൂപപ്പെടാന്‍ കാരണമായത്. കൊളംബിയയുടെ അതിരുകളില്‍ നിന്നും വിശ്വസാഹിത്യത്തിന്റെ വിശാലതയിലേക്ക് സഞ്ചരിക്കാന്‍ മാര്‍ക്കേസ് കൃതികള്‍ക്കായതും പച്ചപ്പായി മനസില്‍ കുടിയേറിയിരുന്ന ഈ ഓര്‍മകളായിരുന്നുവെന്നു വായനാനുഭവം പങ്കുവച്ചുകൊണ്ട് മുരളീധരന്‍ പറഞ്ഞു.

ഡൊമനിക്ലാപിയറും ലാരി കോളിന്‍സും ചേര്‍ന്ന് എഴുതിയ 'സ്വാതന്ത്യ്രം അര്‍ധരാത്രിയില്‍' എന്ന പുസ്തകത്തിന്റെ വായനാനുഭവം അബ്ദുല്‍ ലത്തീഫ് മുണ്േടരിയും മെസി എന്ന കളിക്കാരനേയും കലാകാരനേയും കാവ്യാത്മകമായി വിലയിരുത്തുന്ന കെ.വി. അനൂപിന്റെ ലയണല്‍ മെസി താരോദയത്തിന്റെ കഥ എന്ന പുസ്തകത്തിന്റെ വായനാനുഭവം പന്ത്രണ്ടുകാരനായ അഖില്‍ ഫൈസലും നടത്തിയത് ഹൃദ്യമായി.

പ്രമുഖ ബംഗാളി സാഹിത്യകാരി ആശാപൂര്‍ണാദേവിയുടെ ഭാരതീയജ്ഞാനപീഠ പുരസ്കാരം ലഭിച്ച നോവല്‍ 'പ്രഥമപ്രതിശ്രുതി'യുടെ വായന അനിത നസീമും

മികച്ച കവിതാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പി.എന്‍ ഗോപീകൃഷ്ണന്റെ 'ഇടിക്കാലൂരി പനമ്പട്ടടി' എന്ന പുസ്തകത്തിന്റെ അവതരണം ഇഖ്ബാല്‍ കൊടുങ്ങല്ലൂരും ജീവിതത്തിന്റെ തെരുവില്‍ നിന്ന് സിനിമയുടെ പാഠങ്ങള്‍ കണ്െടത്തിയ ചലച്ചിത്ര ഇതിഹാസം ജോണ്‍ ഏബ്രഹാമിനെ കുറിച്ചുള്ള ഓര്‍മപുസ്തകം കെ.എന്‍. ഷാജി രചിച്ച 'ജോണ്‍ ഏബ്രഹാം' എന്ന കൃതിയുടെ വായനാനുഭവം എം ഫൈസലും

റഫീക്ക് അഹമ്മദിന്റെ 'അഴുക്കില്ലം' എന്ന നോവലിന്റെ വായനാനുഭവം പ്രിയ സന്തോഷും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത മലയാളിയെ ഓര്‍മിപ്പിക്കുന്ന അംബികാസുതന്‍ മാങ്ങാടിന്റെ 12 കഥകളുടെ സമാഹാരം 'രണ്ടു മത്സ്യങ്ങള്‍' എന്ന പുസ്തകത്തിന്റെ വായന പി. യൂസഫും ഉണ്ണായി വാര്യരുടെ 'നളചരിതം ആട്ടക്കഥ'യുടെ വായനാനുഭവം സുരേഷും എന്‍.എസ്.മാധവന്റെ 12 കഥകളുടെ സമാഹാരം 'എന്റെ പ്രിയപ്പെട്ട കഥകള്‍' അവതരിപ്പിച്ചുകൊണ്ട് ജയചന്ദ്രന്‍ നെരുവമ്പ്രവും പങ്കുവച്ചു.

നിജാസ്, ജാബിറലി, എന്‍. വിജയകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. നജിം കൊച്ചുകലുങ്ക്, റഫീഖ് പന്നിയങ്കര, ഷമീം തളാപ്രത്ത്, അനില്‍ അളകാപുരി, സമീഷ്, അഷ്ഫാക്, പി.വി. അന്‍വര്‍, അരുണ്‍ ജോയി, അരുണ്‍ കുമാര്‍, പ്രകാശന്‍, അനൂപ്, ഷാജി, സഫ്തര്‍, സംഗീത, നജ്മ, മാജിദ, മുഹമ്മദ് ഉള്ളിവീട്ടില്‍, ഷൈജു, വി.പി. ഉമ്മര്‍, അബ്ദുറഹ്മാന്‍, വിജയന്‍ വയനാട്, ഷാജഹാന്‍, അബ്ദുറഹീം എന്നിവര്‍ സംബന്ധിച്ചു.

ശിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൌഷാദ് കോര്‍മത്ത് മോഡറേറ്റര്‍ ആയിരുന്നു.