മാഞ്ചസ്ററില്‍ ജപമാല റാലിയും സൌഖ്യശുശ്രൂഷയും മേയ് 28ന്
Saturday, May 28, 2016 6:15 AM IST
മാഞ്ചസ്റര്‍: ജീസസ് മീല്‍സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ജപമാല റാലിയും സൌഖ്യ ശുശ്രൂഷയും മേയ് 28നു (ശനി) മാഞ്ചസ്റര്‍ നോര്‍ത്തെന്‍ഡിലുള്ള സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ നടക്കും.

രാവിലെ 10 മുതല്‍ ആരംഭിക്കുന്ന ശുശ്രൂഷകളില്‍ ആത്മീയഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, ആരാധന, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, ആഘോഷമായ വിശുദ്ധ കുര്‍ബാന, ജപമാല സമര്‍പ്പണം എന്നിവ നടക്കും.

വചന പ്രഘോഷണ ശുശ്രൂഷകള്‍ക്ക് ഫാ. മാര്‍ട്ടിന്‍ ഒനൌഹ നേതൃത്വം നല്‍കും. തുടര്‍ന്നു ഫാ. ക്രിസ് മാത്യൂസ് സുവിശേഷ സാക്ഷ്യവും പ്രഭാഷണവും നടത്തും. തുടര്‍ന്നു നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ക്രിസ് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ്, ഫാ. ലോനപ്പന്‍ അരങ്ങാശേരി എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്നു ജപമാല റാലിയും നടക്കും.

വിലാസം: സെന്റ് ഹില്‍ഡാസ് ചര്‍ച്ച്, നോര്‍ത്തേന്‍ഡന്‍, 66, കെന്‍വര്‍ത്തി ലൈന്‍, മാഞ്ചസ്റര്‍ ങ22 4ഋഎ.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്