ഷെഫീല്‍ഡ് സെന്റ് പാട്രിക്സ് പള്ളിയില്‍ വണക്കമാസാചരണ സമപാനം മേയ് 31ന്
Saturday, May 28, 2016 6:14 AM IST
ലണ്ടന്‍: ഷെഫീല്‍ഡ് കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ മേയ് ഒന്നു മുതല്‍ വിവിധ ഭവനങ്ങളിലായി ഫാ. ബിജു കുന്നക്കാട്ടിന്റെ ആത്മീയ നേതൃത്വത്തില്‍ നടന്നുവരുന്ന പരിശുദ്ധ ദൈവമാതാവിന്റ വണക്കമാസ ആചരണത്തിന്റെ സമാപനം 31നു സെന്റ് പാട്രിക്സ് പള്ളിയില്‍ (ആഅഞചടഘഋഥ ഞഛഅഉ, ട5 0ഝഎ) വിശുദ്ധ കുര്‍ബാനയോടും പാച്ചോര്‍ നേര്‍ച്ചയോടും കൂടി സമാപിക്കും.

വൈകുന്നേരം ഏഴിന് ജപമാലയോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. 7.30നു വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു നേര്‍ച്ച വിതരണവും നടക്കും.

നിരവധി ആളുകള്‍ ഓരോ ഭവനങ്ങളിലും നടക്കുന്ന വണക്കമാസ പ്രാര്‍ഥനകളില്‍ പങ്കെടുത്ത് പരിശുദ്ധ അമ്മയോട് മാധ്യസ്ഥം അപേക്ഷിച്ചത്.

തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് പരിശുദ്ധ അമ്മയോട് പ്രാര്‍ഥനാസഹായം തേടുന്നതിന് ചാപ്ളയിന്‍ ഫാ. ബിജു കുന്നക്കാട്ട് ഏവരെയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍