കേരളസമാജം ഈസ്റ് സോണ്‍ ഗാനസന്ധ്യ
Saturday, May 28, 2016 4:28 AM IST
ബംഗളൂരു: കേരളസമാജം ഈസ്റ്റ് സോണിന്റെ ആഭിമുഖ്യത്തില്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനശേഖരണാര്‍ഥം 'എങ്ങനെ നീ മറക്കും കുയിലേ' എന്ന പേരില്‍ ഗാനസന്ധ്യ സംഘടിപ്പിച്ചു. ലിംഗരാജപുരം ഇന്ത്യന്‍ കാംപസ് ക്രൂസേഡ് ഓഡിറ്റോറിയത്തില്‍ നടന്ന ഗാനസന്ധ്യ ഗായകരായ വൈക്കം വിജയലക്ഷ്മി, തോപ്പില്‍ ആന്റോ, ശ്രീറാം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ചെയര്‍മാന്‍ പി.ഡി. പോള്‍, കണ്‍വീനര്‍ പി.കെ. വാസു, ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ജി. വിനു, ബി. സതീഷ് കുമാര്‍, എ.ആര്‍. ജോസ്, പ്രശോഭ്, ചാണ്ടിക്കുഞ്ഞ്, സുരേഷ്, അരുണ്‍ കുമാര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വൈക്കം വിജയലക്ഷ്മി ഗായത്രി വീണയില്‍ മീട്ടിയ കീര്‍ത്തനങ്ങളോടുകൂടി ഗാനസന്ധ്യ ആരംഭിച്ചു.

കേരളസമാജം ഈസ്റ്റ് സോണിന്റെ ഡയാലിസിസ് യൂണിറ്റ് അടക്കമുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏറെ സ്വീകാര്യത നേടിയിട്ടുണ്ട്. സ്പെഷലിസ്റ് ആശുപത്രിയുടെ സഹകരണത്തോടെ ഇതുവരെ 1,800ലേറെ ഡയാലിസിസ് ചെയ്തിട്ടുണ്ട്.

രോഗികളുടെ ബാഹുല്യം നിമിത്തം രണ്ടാമതൊരു യൂണിറ്റ് കൂടി തുടങ്ങാനും സമാജം തീരുമാനിച്ചതായി കണ്‍വീനര്‍ പി.കെ. വാസു അറിയിച്ചു.