പ്ളാറ്റിനം ഫൈറ്റേഴ്സ് കുടുംബസംഗമം നടത്തി
Friday, May 27, 2016 8:10 AM IST
റിയാദ്: ഇരുപത്തഞ്ചാമത് സംഗമം സോക്കര്‍ വിജയികളായ പ്ളാറ്റിനം ഫൈറ്റേഴ്സിന്റെ നേതൃത്വത്തില്‍ കുടുംബസംഗമം നടത്തി.

കോഴിക്കോട് തെക്കെപ്പുറം നിവാസികളുടെ കൂട്ടായ്മയായ സംഗമം കള്‍ചറല്‍ സൊസൈറ്റി കഴിഞ്ഞ ഒരു മാസമായി റിയാദിലെ ഇന്റര്നാഷണല്‍ ഫുട്ബോള്‍ അക്കാഡമിയില്‍ നടന്ന ടൂര്‍ണമെന്റില്‍ അജ്ജയരായ അല്‍ മുത്തലഖ് എഫ്സിയെ ഫൈനലില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പ്ളാറ്റിനം ഫൈറ്റേഴ്സ് തോല്പിച്ചു.

മുഴുവന്‍ സമയം പിന്നിട്ടപ്പോള്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി സമനില പാലിച്ചു. തുടര്‍ന്നു അധിക സമയത്തേക്ക് നീണ്ട കളിയില്‍

ഷംനാറിന്റെയും നദീമിന്റേയും ഉജ്ജ്വലമായ ഗോളിലൂടെ പ്ളാറ്റിനം ഫൈറ്റേഴ്സ് വിജയം നേടി. സമീര്‍ മുസ്ള്യാരകം, ശയിലൂക്ക്, ഹനാന്‍ സീതിക്കാ വീട്, ജംഷി എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഷംനാറിനെ ടൂര്‍ണമെന്റിലെ ടോപ്സ്കോററായും പ്ളാറ്റിനം ഗോളി അനീസിനെ മികച്ച ഗോളിയായും തെരഞ്ഞെടുക്കപ്പട്ടു.

വിജയാഘോഷത്തിനായി നസീമിലെ ഡയമണ്ട് ഇസ്തിരാഹയില്‍ നടന്ന ചടങ്ങ് നിരവധി കലാ കായിക വിനോദങ്ങള്‍ നിറഞ്ഞതായിരുന്നു. പ്ളാറ്റിനം ടീം ചെയര്‍മാന്‍ പി. നൌഷാദ് അലി പി അധ്യക്ഷത വഹിച്ചു. ഫിറോസ്പന്തക്കലകം, അഷ്റഫ് കൊശാനി എന്നിവര്‍ സംസാരിച്ചു. മുന്‍ കാലിക്കട്ട് യൂണിവേഴ്സിറ്റി താരമായ കോച്ച് സി.സി. അബൂബക്കറിനെ പ്ളാറ്റിനം ടീം ഭാരവാഹികളായ അഹമദ് റഹമാന്‍ എംവിയും ആദം നാലകവും ചേര്‍ന്നു മൊമെന്റോ നല്‍കി ആദരിച്ചു.

പി.ടി. കാദിരി കോയ, മുഹമ്മദ് കറുത്തേടത്ത്, പി.എഎം. ഷാഹിന്‍, എ.എം. സാജിദ്, അനില്‍ കരാനി, എ.വി. മഷര്‍, സിയ സിപിഎം, നൌഷിന്‍ പിഐ, മുനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍