മുസ്ലിം അഭയാര്‍ഥികള്‍ ജര്‍മനിയില്‍ കൂട്ടത്തോടെ മാമ്മോദീസ മുങ്ങുന്നു
Friday, May 27, 2016 8:08 AM IST
ബെര്‍ലിന്‍: യൂറോപ്പിലെത്തുന്ന മുസ്ലിം കുടിയേറ്റക്കാര്‍ കൂട്ടത്തോടെ ക്രിസ്തു മതം സ്വീകരിക്കുന്നു എന്നു കണക്കുകള്‍ വ്യക്തമാകുന്നു.

എന്നാല്‍, കൂട്ടമായ മാറ്റത്തിനു പിന്നില്‍ വിശ്വാസമല്ല, മറ്റു പലതുമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പലവിധ സമ്മര്‍ദങ്ങള്‍ക്ക് ഇവര്‍ വിധേയരാകുന്നുണ്െടന്നു ചില ക്രൈസ്തവ സഭാ നേതാക്കള്‍ തന്നെ പറയുന്നു.

ക്രിസ്തു മതം സ്വീകരിച്ചാല്‍ യൂറോപ്പില്‍ കൂടുതല്‍ മെച്ചപ്പെട്ട ജീവിതം ലഭിക്കുമെന്നാണ് വിദേശികളായ പല മുസ്ലിംകളും കരുതുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 1200 മുസ്ലിംകള്‍ ബെര്‍ലിനിലെ ഒരു പള്ളിയില്‍ മാത്രം ക്രിസ്തു മതം സ്വീകരിച്ചിട്ടുണ്ട്.

ഹാംബുര്‍ഗിലെ ഒരു പള്ളിയില്‍ വര്‍ഷാവസാനം വരെ അഞ്ഞൂറ് പേര്‍ മതം മാറിയതായും കണക്കുകളില്‍ കാണിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍