പ്രവാസികാര്യവകുപ്പ്: പിണറായി വിജയനില്‍ പ്രതീക്ഷയെന്നു മലബാര്‍ ഡെവലപ്മെന്റ് ഫോറം
Friday, May 27, 2016 8:06 AM IST
റിയാദ്: പ്രവാസികളുടെ വിഷമങ്ങള്‍ നേരിട്ടു മനസിലാക്കിയ മുഖ്യമന്ത്രിയാണ് പുതിയതായി കേരളത്തില്‍ അധികാരത്തിലേറിയിരിക്കുന്നതെന്നും അതിനാല്‍ പിണറായി വിജയനില്‍ പ്രതീക്ഷ ഉള്ളതായും മലബാര്‍ മലബാര്‍ ഡെവലപ്മെന്റ് ഫോറം (എംഡിഎഫ്) പ്രസ്താനവയില്‍ പറഞ്ഞു.

പിണറായി വിജയന്റെ ദുബായി സന്ദര്‍ശന വേളയില്‍ യുഎഇ- എംഡിഎഫ് ഭാരവാഹികള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു ഇതു സംബന്ധിച്ചു നിവേദനം നല്കിയിരുന്നുവെന്നും വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.എം. ബഷീര്‍, ഖത്തര്‍ പ്രതിനിധിയും ജിസിസി മീഡിയ കോ-ഓര്‍ഡിനേറ്ററുമായ അമീന്‍ കൊടിയത്തൂര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.