സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം ശാസ്ത്ര കാല്പനിക രചനാമത്സരം
Friday, May 27, 2016 5:56 AM IST
കുവൈത്ത്സിറ്റി: സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് ഇഗ്നൈറ്റ് ശാസ്ത്രകാല്പനിക രചന മത്സരം സംഘടിപ്പിക്കുന്നു.

ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായാണ് 2015 ല്‍ എസ്ഐഎഫ് കുവൈറ്റ് ഇഗ്നൈറ്റ് എന്ന ശാസ്ത്രകാല്‍പനിക രചനമത്സരം ആരംഭിച്ചത്. സാങ്കേതികതയിലൂടെ പരിവര്‍ത്തനം എന്നതാണ് ഇഗ്നൈറ്റ് 2016ന്റെ വിഷയം.

സബ്ജൂണിയര്‍ (ക്ളാസ് 5, 6, 7), ജൂണിയര്‍ (ക്ളാസ് 8,9,10) സീനിയര്‍ (ക്ളാസ് 11,12) എന്നീ വിഭാഗങ്ങളിലായി കുട്ടികള്‍ക്ക് മത്സരിക്കാം. മുതിര്‍ന്നവര്‍ക്കായി (18 വയസിനു മുകളില്‍) പ്രത്യേക മത്സര വിഭാഗം ഉണ്ടായിരിക്കും. 1200 വാക്കുകളില്‍ കവിയാതെ ഇംഗ്ളീഷില്‍ എംഎസ് വേഡില്‍ ടൈപ്പ് ചെയ്ത രചനകള്‍ പേര്, വയസ്, ജോലി, ഇമെയില്‍വിലാസം, ബന്ധപ്പെടാനുള്ള മൊബൈല്‍നമ്പര്‍, വിദ്യാര്‍ഥികളാണെങ്കില്‍ പഠിക്കുന്ന ക്ളാസ്, സ്കൂളിന്റെ പേര് എന്നിവ സഹിതം ശിളീ@ശെളസൌംമശ.രീാ എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ ഒന്നിനു മുമ്പായി അയയ്ക്കുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍