ബര്‍മിംഗ്ഹാമില്‍ യുക്മ ദേശീയ കായികമേള മേയ് 28ന്
Friday, May 27, 2016 5:52 AM IST
ബര്‍മിംഗ്ഹാം: അഞ്ചാമത് യുക്മ ദേശീയ കായികമേളയില്‍ വേഗത്തിന്റെയും കരുത്തിന്റേയും പുത്തന്‍ വിജയഗാഥകള്‍ രചിക്കാന്‍ യുകെയിലെ മലയാളി കായിക താരങ്ങള്‍ മേയ് 28നു (ശനി) ബര്‍മിംഗ്ഹാമില്‍ ഒത്തുചേരുന്നു. റീജണല്‍ മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയവരാണു നാളെ നടക്കുന്ന നാഷണല്‍ കായികമേളയില്‍ മത്സരിക്കുന്നത്.

രജിസ്ട്രേഷന്‍ രാവിലെ 9.30നു ആരംഭിക്കും. മാര്‍ച്ച് പാസ്റ് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം ഫ്ലാഗ് ഓഫ് ചെയ്യും. തുടര്‍ന്നു നാഷണല്‍ പ്രസിഡന്റ് അഡ്വ: ഫ്രാന്‍സീസ് കവളക്കാട്ട് ദേശീയ കായികമേള ഉദ്ഘാടനം ചെയ്യും. കായികമേള ജനറല്‍ കണ്‍വീനര്‍ ബിജു തോമസ് പന്നിവേലില്‍ അധ്യക്ഷത വഹിക്കും. മിഡ്ലാന്‍ഡ്സ് റീജണ്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍ സ്വാഗതം ആശംസിക്കും.

യുകെ മലയാളികളുടെ കായിക മാമാങ്കം എന്നറിയപ്പെടുന്ന യുക്മ കായികമേള ഈ വര്‍ഷം ട്രാക്കിലും ഫീല്‍ഡിലും മാത്രമല്ല, മാര്‍ച്ച് പാസ്റിലും മത്സരത്തിന്റെ തീപാറും. റീജണുകള്‍ തമ്മിലായിരിക്കും മാറ്റുരയ്ക്കുക. മുന്‍ നിരയില്‍ യുക്മ ദേശീയ നേതൃത്വവും പിന്നാലെ അക്ഷരമാലാ ക്രമത്തില്‍ ഏഴു റീജണുകളും മാര്‍ച്ച് പാസ്റില്‍ അണിനിരക്കും. അംഗങ്ങളുടെ ആനുപാതിക പ്രാതിനിധ്യം, ഡ്രസിംഗ് (യൂണിഫോം), ദേശീയത (ഇന്ത്യ, ബ്രിട്ടണ്‍) പ്രഘോഷിക്കുന്ന വിവിധ ആവിഷ്കാര മാധ്യമങ്ങള്‍, ദൃശ്യഭംഗി ഇവയൊക്കെ പരിഗണിച്ചാവും മാര്‍ച്ച് പാസ്റിലെ മികച്ച റീജണിനെ കണ്െടത്തുക.

കിഡ്സ്, സബ്ജൂണിയര്‍, ജൂണിയര്‍, യൂത്ത്, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനും റീജണിനും എവര്‍ റോളിംഗ് ട്രോഫിയും ഏറ്റവും മികച്ച റീജണിനു പ്രിന്‍സ് ആല്‍ബിന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും വടംവലി മത്സരത്തിലെ വിജയികള്‍ക്ക് തോമസ് പുന്നമൂട്ടില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും സമ്മാനിക്കും.

യുക്മ ദേശീയ കായിക മേളയിലേക്കു യുകെയിലെ മലയാളി കുടുംബങ്ങളെ ഒന്നടങ്കം സ്വാഗതം ചെയ്യുന്നതായി യുക്മ ജോയിന്റ് സെക്രട്ടറിയും കായികമേളയുടെ കോ-ഓര്‍ഡിനേറ്ററുമായ ബിജു തോമസ് പന്നിവേലില്‍ അറിയിച്ചു.

വിലാസം: ണ്യിറഹല്യ ഘലശൌൃല ഇലിൃല, ഇഹശളീി ഞീമറ ടൌീി ഇീഹളശലഹറ,ആശൃാശിഴവമാ, ആ73 6ഋആ.