മരിയന്‍ പദയാത്ര മേയ് 28, 29 തീയതികളില്‍
Friday, May 27, 2016 5:50 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് ഡിവൈന്‍ ആശ്രമത്തിന്റെ നേതൃത്വത്തില്‍ മേയ് 28, 29 (ശനി, ഞായര്‍) തീയതികളില്‍ മരിയന്‍ പദയാത്ര നടത്തുന്നു.

28നു (ശനി) വൈകുന്നേരം അഞ്ചു മുതല്‍ ഗോള്‍ഡാക്ഖാന യൂസഫ് സദന്‍ ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് രാത്രി ഒമ്പതിന് എന്‍ടിപിസി നോട്ടര്‍ഡാം കോണ്‍വെന്റില്‍ അവാസനിക്കും. 29നു (ഞായര്‍) വൈകുന്നേരം അഞ്ചിനു എന്‍ടിപിസി നോട്ടര്‍ഡാം കോണ്‍വെന്റില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് രാത്രി ഒമ്പതിന് ഡിവൈന്‍ ആശ്രമം ഫരീദാബാദില്‍ സൌഖ്യ ശുശ്രൂഷയോടെ അവസാനിക്കും. പദയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ താമസസൌകര്യം ലഭ്യമാണ്.

രാജ്യത്തിനുവേണ്ടിയും കുടുംബങ്ങള്‍ക്കുവേണ്ടിയും ലോകം മുഴുവനുവേണ്ടിയുമായി ഡല്‍ഹി മുതല്‍ ഫരീദാബാദ് ഡിവൈന്‍ ആശ്രമംയ വരെ കാല്‍നടയായി എത്തുന്ന തീര്‍ഥാടനത്തില്‍ പങ്കെടുക്കാന്‍ ഏവരെയും റവ. ഡോ. ജോണ്‍ പുത്തന്‍പുരയ്ക്കല്‍ വിസിയും ഫാ. ജോസഫ് ഇലവുത്തുങ്കല്‍ വിസിയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: 8860646764, 0129-2000341, 9968541296.