കെഐജി ഇഫ് ത്വാര്‍ സമ്മേളനം ജൂണ്‍ 10നു ഖൈത്താന്‍ അല്ഗാനിം മസ്ജിദില്‍
Friday, May 27, 2016 4:38 AM IST
അബ്ബാസിയ: കെഐജി കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ ഇഫ്ത്വാര്‍ സമ്മേളനം സംഘടിപ്പിക്കുന്നു. ജൂണ്‍ പത്തിനു വെള്ളിയാഴ്ച വൈകുന്നേരം നാലു മുതല്‍ ഖൈത്താന്‍ അല്ഗാനിം മസ്ജിദില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ യുവപ്രഭാഷകനും എസ്ഐഒ സംസ്ഥാന പ്രസിഡന്റുമായ നഹാസ് മാള മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സമ്മേളനത്തില്‍ കെഐജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി അധ്യക്ഷനായിരിക്കും. കെഐജി ഈസ്റ് മേഖല എക്സിക്യൂട്ടീവ് അംഗം ഹസനുല്‍ ബന്നയുടെ ഖുര്‍ആന്‍ ക്ളാസോടെ ആരഭിക്കുന്ന സംമെലനത്തില്‍ കെഐജി വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസ്സൈന്‍ തുവൂര്‍ സമാപന പ്രസംഗം നിര്‍വഹിക്കും. സമ്മേളനം ഇഫ്താറോടുകൂടി സമാപിക്കും. ആയിരത്തിലധികം പേര്‍ക്കും ഇഫ്താരിനുള്ള സൌെകര്യമുണ്ടായിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. സമ്മേളനത്തിന്റെ വിജയത്തിനായി ഫായിസ് അബ്ദുള്ള ജനറല്‍ കണ്‍വീനറായി സാഗതസംഘം രൂപീകരിച്ചു. സാബിക് യൂസുഫ് (ഭക്ഷണം), യൂനുസ് കാനോത്ത് (വളണ്ടിയര്‍ ക്യാപ്റ്റന്‍), റഫീഖ് ബാബു(പ്രചാരണം) , ഫായിസ് അബ്ദുല്ല (അക്കോമഡേഷന്‍), ഷാഫി പി.ടി (സാങ്കേതികം), ഹമീദ് കോക്കൂര്‍ (സ്റ്റേഷനറി) , നിയാസ് ഇസ്ളാഹി (റിസപ്ഷന്‍) എന്നിവരാണ് വിവിധ വകുപ്പ് ഭാരവാഹികള്‍ . അനീസ് ഫാറൂഖി, അബ്ദുറസാഖ് നദൂവി, കെ.മൊയ്തു ,എസ്.എ.പി.ആസാദ് , ഫിറോസ് ഹമീദ് എന്നിവര്‍ കമ്മിറ്റിയംഗങ്ങളാണ്. സമ്മേളനത്തില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം സൌകര്യമൊരുക്കിയിട്ടുണ്ട് . കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വാഹന സൌകര്യം ഏര്‍പ്പെടുത്തിയതായും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 55117280.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍